സംഗീതപ്രേമികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വലിയൊരു ആരാധകവൃന്ദത്തെ 40 വയസ് വരെയുള്ള ജീവിതത്തിനിടെ സൃഷ്ടിച്ച ബാലഭാസ്കര്‍, അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ എന്നും ഓര്‍മ്മിക്കപ്പെടും.
കേരളത്തിന്റെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന് കണ്ണീരോടെ വിട. 12ാം വയസില്‍ വയലിന് സംഗീതത്തിലൂടെ പൊതുവേദികളില്‍ സജീവമായ ബാലഭാസ്കര്‍, 17ാം വയസില്‍ സിനിമയ്ക്ക് വേണ്ടി ഗാനങ്ങള്‍ കംപോസ് ചെയ്ത് സ്വതന്ത്ര സംഗീത സംവിധായകനായി. നിരവധി വേദികളില്‍ അതുല്യമായ പ്രകടനങ്ങളിലൂടെ വിസമയം തീര്‍ത്തു. മ്യൂസിക് ബാന്‍ഡുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ഫ്യൂഷന്‍ പരിപാടികളിലൂടെയും മ്യൂസിക് ആല്‍ബങ്ങളിലൂടെയും സംഗീതപ്രേമികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വലിയൊരു ആരാധകവൃന്ദത്തെ 40 വയസ് വരെയുള്ള ജീവിതത്തിനിടെ സൃഷ്ടിച്ച ബാലഭാസ്കര്‍, അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ എന്നും ഓര്‍മ്മിക്കപ്പെടും.
എആര്‍ റഹ്മാന്റെ വലിയ ആരാധകനായിരുന്ന ബാലഭാസ്കര്‍ ഒരുപക്ഷെ ഏറ്റവുമധികം വേദികളില്‍ വായിച്ചതും റഹ്മാന് ഗാനങ്ങള്‍ ആയിരിക്കും. റോജയിലെ ‘പുതു വെള്ളൈ മഴൈ’ എന്ന ഗാനം മകള്‍ തേജസ്വിനിക്ക് വേണ്ടി ബാലഭാസ്കര്‍ വായിക്കുന്ന വീഡിയോ ഹൃദയത്തില്‍ തൊടുന്നതാണ്. ഇനി ഇത് കാണാനും കേള്‍ക്കാനും തേജസ്വിനിയും ഇല്ല. പക്ഷെ ബാലഭാസ്കറിന്റെ സംഗീതം ഇനിയും ആസ്വാദകരുടെ കാതുകളില്‍ പെയ്തുകൊണ്ടിരിക്കും – ചിലപ്പോള്‍ തീരാത്ത വേദനയായും മറ്റ് ചിലപ്പോള്‍ പ്രണയമായും വിരഹമായും കാല്‍പ്പനികതയും സ്വപനങ്ങളുമായും പിന്നെ സുഖമുള്ള ഓര്‍മ്മയായും.
വീഡിയോ കാണാം:
വയലിന് തീര്‍ത്ത പ്രണയവും സ്വപ്നങ്ങളും: ബാലഭാസ്കര്‍ എന്ന അതുല്യ പ്രതിഭ (വീഡിയോ)
പ്രിയ ബാലഭാസ്കര്‍, ഏറ്റവും കുറഞ്ഞത് താങ്കൾ അഞ്ച് പേരിലൂടെ എങ്കിലും ജീവിക്കേണ്ടതായിരുന്നു!
‘നിനക്കായ് തോഴി പുനര്‍ജനിക്കാം’ സംഗീതം പോലെ ബാലഭാസ്കറിന്റെ പ്രണയം