UPDATES

വീഡിയോ

തിരുവനന്തപുരം ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറിയിലെ തീ പിടിത്തം/ വീഡിയോ

കെട്ടിടത്തില്‍ ഉണ്ടായിരുന്നു 150-ഓളം ജീവനക്കാരെയും സമീപ വാസികളെയും തക്കസമയത്ത് ഒഴിപ്പിക്കാനായത് ജീവഹാനി ഒഴിവാക്കാനായി

തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക് ഫാക്ടറിയിലെ തീ പിടിത്തം 12 മണിക്കൂറുകളോളമുള്ള ശ്രമ ഫലമായി നിയന്ത്രണ വിധേയമാക്കി. ഇന്നലെ വൈകിട്ട് ഏഴേകാലോടെ ആരംഭിച്ച അഗ്നിബാധയില്‍ ഫാമിലി പ്ലാസ്റ്റിക്സിന്റെ ഫാക്ടറിയായി പ്രവര്‍ത്തിച്ചിരുന്ന അഞ്ച് നില കെട്ടിടം ഏതാണ്ട് പൂര്‍ണ്ണമായും കത്തി നശിച്ചു. അഗ്നിശമനസേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

കെട്ടിടത്തില്‍ ഉണ്ടായിരുന്നു 150-ഓളം ജീവനക്കാരെയും സമീപ വാസികളെയും തക്കസമയത്ത് ഒഴിപ്പിക്കാനായത് ജീവഹാനി ഒഴിവാക്കാനായി. വിഷപുക ശ്വസിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായതൊഴിച്ചാല്‍ മറ്റ് ആര്‍ക്കും തന്നെ പരിക്കുകളില്ല. കത്തിയത് പ്ലാസ്റ്റിക്ക് ആയതിനാല്‍ അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞ് കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, സള്‍ഫര്‍ ഓക്‌സൈഡ് എന്നിവയുടെ അളവ് വളര്‍ന്ന ഉയര്‍ന്ന തോതിലാണ്.

തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ശ്രീകാര്യം പകര്‍ത്തിയ വീഡിയോ കാണാം..

മണ്‍വിളയിലെ തീപ്പിടിത്തം: 500 കോടിയുടെ നഷ്ടമെന്ന് കമ്പനി; സമഗ്രാന്വേഷണം നടത്താന്‍ പോലീസും ഫയര്‍ഫോഴ്‌സും

തിരുവനന്തപുരം പ്ലാസ്റ്റിക് ഫാക്ടറി തീ പിടിത്തം: ഓക്‌സിജന്‍ കുറയാമെന്ന് മുന്നറിയിപ്പ്, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദ്ദേശം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍