UPDATES

വീഡിയോ

ബ്രാഹ്മണരുടെ എച്ചില്‍ ഇലകളില്‍ കീഴ്ജാതിക്കാര്‍ ഉരുളേണ്ടെന്ന്; കേരളത്തിലാണെങ്കിലോ?/വീഡിയോ

ഉഡുപ്പിയിലേത് മനുഷ്യത്വ ലംഘനമാണെങ്കില്‍ ശബരിമലയില്‍ മൗലികാവകാശ ലംഘനമാണ് നടക്കുന്നത്

കര്‍ണാടകയില്‍ അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള മഡെ സ്‌നാന എന്ന ദുരാചാരം അവസാനിപ്പിച്ചപ്പോള്‍ കേരളത്തിലെ ശബരിമലയില്‍ കേവലം മുപ്പത് വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ള മൗലികാവകാശ ലംഘനം നിര്‍ത്തലാക്കാന്‍ മടിക്കുകയാണ്. മാത്രമല്ല, ശബരിമലയിലെ ആചാര ലംഘനം അനുവദിക്കില്ലെന്ന് പറഞ്ഞ് ബിജെപി ഭക്തരെ വിശ്വാസത്തിന്റെ പേരില്‍ തെരുവിലിറക്കുകയും ചെയ്തിരിക്കുന്നു.

ഉഡുപ്പിയിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. ബ്രാഹ്മണരുടെ എച്ചില്‍ ഇലയില്‍ കീഴ്ജാതിക്കാര്‍ ശയനപ്രദക്ഷിണം നടത്തുന്ന പ്രാകൃതമായ ഈ ആചാരത്തിനെതിരെ സിപിഎം ഉള്‍പ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങളാണ് രംഗത്തെത്തിയത്. മഡെ സ്‌നാന നിര്‍ത്തലാക്കാനുള്ള സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ ക്ഷേത്രം നടത്തിപ്പിന്റെ ചുമതലയുള്ള ഉഡുപ്പി പേജവര്‍ മഠാധിപതി വിശ്വേഷ തീര്‍ത്ഥ പരമാവധി ശ്രമിച്ചിരുന്നു. എച്ചിലില്‍ ഉരുളുന്നത് തങ്ങളുടെ അവകാശമാണെന്ന് കാണിച്ച് ദലിതരെക്കൊണ്ട് പോലും ഹര്‍ജി അയപ്പിച്ചു. ദക്ഷിണേന്ത്യയിലെ വിശ്വഹിന്ദു പരിഷത്തിന്റെയും സംഘപരിവാറിന്റെയും സമുന്നതനായ നേതാവാണ് വിശ്വേഷ തീര്‍ത്ഥ. എന്നാല്‍ വര്‍ഷം തോറും ഉരുളാന്‍ ആളെക്കിട്ടാതെ വരുന്നുവെന്ന് മനസിലാക്കിയാണ് വിശ്വേഷ തീര്‍ത്ഥ ഈ ആചാരം നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ചത്.

ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധി ഇതിന് സമാനമാണ്. ഉഡുപ്പിയിലേത് മനുഷ്യത്വ ലംഘനമാണെങ്കില്‍ ശബരിമലയില്‍ മൗലികാവകാശ ലംഘനമാണ് നടക്കുന്നത്. ഇതിനെതിരെ ശബരിമല തന്ത്രി കുടുംബവും പന്തളം രാജകുടുംബവുമാണ് ആദ്യം രംഗത്തെത്തിയത്. ബിജെപി വിശ്വാസികളെ പറഞ്ഞ് ഇളക്കി തെരുവിലിറക്കും ശബരിമല സംരക്ഷണത്തിനായി നാമജപ ഘോഷയാത്ര നടത്തിയ ഇവര്‍ ഇന്നും കേരളത്തില്‍ ഇതിന്റെ പേരില്‍ പലയിടങ്ങളിലും സമരങ്ങള്‍ നടത്തുന്നു. ഉഡുപ്പി കേരളത്തിലായിരുന്നെങ്കില്‍ ബിജെപി ആചാര സംരക്ഷണത്തിനായി പാവപ്പെട്ട ജനങ്ങളെ റോഡില്‍ ഉരുളാനും മടിക്കില്ലായിരുന്നുവെന്നാണ് ഇതേക്കുറിച്ച് ഇറങ്ങുന്ന ട്രോളുകള്‍. എച്ചില്‍ ഞങ്ങളുടെ അവകാശമാണെന്ന് ബാനറിലെഴുതി അവര്‍ തെരുവിലിറങ്ങുമായിരുന്നു. ഉഡുപ്പി ആചാരത്തെക്കുറിച്ചുള്ള വീഡിയോ താഴെ കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍