UPDATES

കായികം

“വാമോസ് വാമോസ് അര്‍ജന്റീന” ലോക ചാംപ്യന്മാരായ ‘മറഡോണ ടീമി’ന്റെ ഡ്രസിംഗ് റൂം നൃത്തം (വീഡിയോ)

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വൈറലാവുകയാണ് അര്‍ജന്റീനക്കാരുടെ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട ഫുട്‌ബോള്‍ ഗാനം.

1986ല്‍ മെക്‌സിക്കോ സിറ്റിയിലെ അസ്‌റ്റെസ സ്റ്റേഡിയത്തില്‍ (എസ്റ്റേഡിയോ അസ്‌റ്റെസ) പശ്ചിമ ജര്‍മ്മനിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലോകകപ്പ് ഉയര്‍ത്തിയ ശേഷം, ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയും മറ്റ് ടീം അംഗങ്ങളും ഡ്രസിംഗ് റൂമില്‍ പാട്ട് പാടി നൃത്തം ചെയ്തു. ജഴ്‌സി ടീ ഷര്‍ട്ടെല്ലാം അഴിച്ചുമാറ്റിയായിരുന്നു മറഡോണയുടെ ആഹ്ളാദ നൃത്തം. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വൈറലാവുകയാണ് അര്‍ജന്റീനക്കാരുടെ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട ഫുട്‌ബോള്‍ ഗാനവും മറഡോണയുടെയും കൂട്ടുകാരുടെയും ഈ വിജയാഘോഷ നൃത്തവും.

1978ല്‍ അര്‍ജന്റീന ആദ്യമായി ജേതാക്കളായ ലോകകപ്പിലാണ് ഈ ഗാനം പ്രചാരം നേടിയത്. അര്‍ജന്റീനയില്‍ തന്നെ നടന്ന ആ ലോകകപ്പില്‍ അര്‍ജന്റീനയുടെ എല്ലാ മത്സരങ്ങള്‍ക്കും ഗാലറിയില്‍ ആരാധകര്‍ ‘വാമോസ് അര്‍ജന്റീന’ പാടി സ്റ്റേഡിയങ്ങളെ ആവേശത്തിലാക്കിയിരിക്കുന്നു. പിന്നീട് അര്‍ജന്റീനയുടെ മറ്റ് കായിക ഇനങ്ങളിലെ ടീമുകളും ഈ പാട്ട് ഉപയോഗിച്ച് തുടങ്ങി.

വാമോസ് വാമോസ് അര്‍ജന്റീന,
വാമോസ് വാമോസ് അഗനാര്‍
ക്വെസ്ത ബാര ക്വിലൊംബേര
നൊതെദേജ നൊതെദേജ അലെന്റാര്‍

Let’s go, let’s go Argentina,
We’re going, we’re going to win,
for these raucous supporters,
won’t stop, won’t stop cheering you.

അര്‍ജന്റീന മുന്നോട്ട്, മുന്നോട്ട്…
നമ്മള്‍ ജയിക്കാന്‍ പോവുന്നു…
നമ്മളെ പിന്തുണയ്ക്കുന്ന, ഈ ആര്‍ത്തുവിളിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി…
ഞങ്ങള്‍ നിങ്ങളെ ആഹ്ളാദിപ്പിച്ചുകൊണ്ടേയിരിക്കും, അത് നിര്‍ത്താന്‍ പോകുന്നില്ല…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍