UPDATES

വീഡിയോ

അതിർത്തിവൽക്കരണത്തെയും വേലികെട്ടലുകളും പ്രമേയമാക്കി ‘വേലി’; ശ്രദ്ധേയമായി വിനീത് വാസുദേവന്റെ ഹ്രസ്വ ചിത്രം

നടി നിഖില വിമലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

സമൂഹത്തിലെ അതിര്‍ത്തിവല്‍ക്കരണത്തെയും വേലികെട്ടലുകളെയും കുറിച്ച് സംസാരിക്കുന്ന വേലി എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ഒരു വീട്ടുപറമ്പ്. അവിടെ സ്‌കൂള്‍ നാടക റിഹേഴ്‌സലിനു വന്ന കുറെ കുട്ടികള്‍. റിഹേഴ്‌സലിന്റെ ഇടവേളയില്‍ സംഭവിക്കുന്ന ഒരു കുഞ്ഞുകാര്യം വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്തിരിക്കുകയാണ്.

ഇതിനോടകം തന്നെ നിരവധി ചലച്ചിത്രമേളകളില്‍ മികച്ച അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടിയ ഈ ഹൃസ്വചിത്രം വിനീത് വാസുദേവനാണ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. നടി നിഖില വിമലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സജിത് മഠത്തില്‍ കേന്ദ്രകഥാപാത്രമായി എത്തിയ നിലം, വീഡിയോ മരണം എന്നിവയാണ് വിനീത് മുമ്പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. സ്ത്രീകളുടെ ടോയ്‌ലെറ്റ് പ്രശ്‌നങ്ങള്‍ ആയിരുന്നു നിലം ചര്‍ച്ച ചെയ്തത്. വിനീതിന്റെ ഓരോ കുഞ്ഞു ചിത്രവും പരിശോധിച്ചാല്‍ അതിലെല്ലാം ആക്ഷേപഹാസ്യത്തിന്റെ നിഴലുള്ളതായി കാണാം. ചാക്യാര്‍കൂത്ത് കലാകാരന്‍ കൂടിയായ വിനീതിന്റെ കലാപശ്ചാത്തലവും ഓരോ കഥയിലും പ്രതിധ്വനിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍