UPDATES

വൈറല്‍

സ്‌കൂട്ടറാണെന്ന് കരുതി ലോഞ്ച് ചെയ്തതാ, ഇത് പറക്കുമെന്ന് അറിഞ്ഞില്ല (വീഡിയോ)

ലോഞ്ച് ചെയ്യാന്‍ എത്തിയ ആള്‍ വെറുതെ സ്‌കൂട്ടറിന്റെ ആക്‌സിലറേറ്ററൊന്ന് കൊടുത്തു. ദാ പോകുന്നു, സ്‌കൂട്ടര്‍ പറന്ന് മുകളിലേയ്ക്ക്.

ഹോണ്ട ഗ്രാസിയ 125ന്റെ ഇന്ത്യയിലെ ലോഞ്ചിംഗാണ് രംഗം – ന്യൂഡല്‍ഹിയില്‍. ലോഞ്ച് ചെയ്യാന്‍ എത്തിയ ആള്‍ വെറുതെ സ്‌കൂട്ടറിന്റെ ആക്‌സിലറേറ്ററൊന്ന് കൊടുത്തു. ദാ പോകുന്നു, സ്‌കൂട്ടര്‍ പറന്ന് മുകളിലേയ്ക്ക്. താഴെ സദസില്‍ ലാന്‍ഡ് ചെയ്തു. ഇതിലും മനോഹരമായ ലോഞ്ചിംഗ് സ്വപ്‌നങ്ങളില്‍ മാത്രം. ഓടിക്കാന്‍ പൈലറ്റ് ലൈസന്‍സ് വേണ്ടി വരുമോ എന്ന് മാത്രമാണ് സംശയം.

വീഡിയോ കാണാം:

57,897 രൂപയാണ് 125 സിസി സ്‌കൂട്ടറിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോ റൂം വില. ആക്ടിവ 125ന്റെ കുറച്ച് സ്‌പോര്‍ട്ടി ലുക്കിലുള്ള മോഡലാണിത്. വില ആക്ടിവ 125നേക്കാള്‍ വെറും 400 രൂപ മാത്രം കൂടുതല്‍. കറുത്ത അലോയ് വീലുകളാണുള്ളത്. ‘Get ready to see the world in a new light’ എന്നതാണ് പരസ്യവാചകം. ബ്രൈറ്റ് എല്‍ഇഡി ലാമ്പ് ഗ്രാസിയയ്ക്കുണ്ട്. എല്‍ഇഡി ഹെഡ്‌ലാമ്പുമായി പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ സ്‌കൂട്ടറാണിത് എന്നാണ് ഹോണ്ട പറയുന്നത്. കൂടുതല്‍ വലിയ ലൈറ്റ് ബീമാണുള്ളത്.

ആക്ടിവ 125ല്‍ പരീക്ഷിച്ചിച്ച എച്ച്ഇടി എഞ്ചിന്‍ (ഹോണ്ട ഇക്കോ ടെക്‌നോളജി) തന്നെ ഇതിലും. കോംബി ബ്രേക്കിംഗം സിസ്റ്റം (സിബിഎസ്) ഉണ്ട്. രണ്ട് എല്‍സിഡി സ്‌ക്രീനുകള്‍, മൈലേജ് വിവരം കൃത്യമായി കാണിക്കുന്ന ഇക്കോ സ്പീഡ് ഇന്റിക്കേറ്ററുണ്ട്. മൊബൈല്‍ ചാര്‍ജ്ജിംഗ് സൗകര്യവുമുണ്ട്. സുസൂക്കിയുടെ ആക്‌സ് 125ഉമായിട്ടായിരിക്കും ഗ്രാസിയയുടെ പ്രധാന മത്സരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍