UPDATES

വൈറല്‍

മോദി കൈ പിടിച്ച് വലിക്കുമ്പോള്‍ ഒഴിഞ്ഞുമാറുന്ന ചന്ദ്രബാബു നായിഡു: പഴയ വീഡിയോ വൈറല്‍

നായിഡു പരമാവധി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുണ്ട്. മോദി പിടിവിടുന്നില്ല. അവസാനം നായിഡു മോദിയെ തൊഴുത് ഒരു ചിരിയും പാസാക്കി നിവൃത്തിയില്ലാത്ത മട്ടില്‍ അടുത്തിരിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ കൈ പിടിച്ച് വലിക്കുകയാണ്. നായിഡു പരമാവധി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുണ്ട്. മോദി പിടിവിടുന്നില്ല. അവസാനം നായിഡു മോദിയെ തൊഴുത് ഒരു ചിരിയും പാസാക്കി നിവൃത്തിയില്ലാത്ത മട്ടില്‍ അടുത്തിരിക്കുന്നുണ്ട്. പഴയ ഒരു റാലിയുടെ വീഡിയോയിലാണ് ഇത്.

ആന്ധ്രപ്രദേശിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മോദി മന്ത്രിസഭയില്‍ നിന്ന് രാജി വച്ച ടിഡിപി ഇന്ന് എന്‍ഡിഎ മുന്നണി തന്നെ വിട്ടിരിക്കുന്നു. മാത്രമല്ല തങ്ങളുടെ മുഖ്യ എതിരാളികളും ആന്ധ്രയിലെ പ്രതിപക്ഷ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്നും അവര്‍ വ്യക്തമാക്കി കഴിഞ്ഞു. പുതിയ സാഹര്യത്തില്‍ മോദിയുടെ പിടിവലിയും നായിഡുവിന്റെ ഒഴിഞ്ഞുമാറലും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍