UPDATES

വീഡിയോ

“ഫ്രഞ്ച് തന്നെ വേണമല്ലേ, ഇപ്പൊ ശരിയാക്കി തരാം” എന്ന് സ്പാനിഷ്‌ റിപ്പോര്‍ട്ടര്‍ (വീഡിയോ)

റേഡിയോ നെറ്റ്‌വര്‍ക്ക് കഡേനയിലെ പെഡ്രോ മൊറാറ്റ, ഗൂഗിള്‍ ട്രാന്‍സ്ലേറ്ററില്‍ ടൈപ്പ് ചെയ്ത് ലൗഡ് സ്പീക്കര്‍ വച്ച് ചോദ്യം ചോദിക്കാന്‍ കിട്ടിയ മൈക്ക് അതിലേയ്ക്ക് തിരിച്ചു.

അപവാദ പ്രചാരണങ്ങളും മറ്റും ഒഴിവാക്കാനെന്ന് പറഞ്ഞ് ഫ്രഞ്ച് ഫുട്‌ബോള്‍ താരം അന്റോയിന്‍ ഗ്രീസ്മാന്‍ തീരുമാനിച്ചത് താന്‍ ഫ്രഞ്ചില്‍ അല്ലാതെ മറ്റ് ഭാഷകളിലൊന്നും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല എന്നാണ്. ലോകകപ്പിലെ ഫ്രാന്‍സിന്റെ സാധ്യതകളില്‍ കേന്ദ്രീകരിക്കാനാണ് ഗ്രീസ്മാന്‍ താല്‍പര്യപ്പെട്ടത്. എന്നാല്‍ ഇത് മറികടക്കാന്‍ സമര്‍ത്ഥനായ സ്പാനിഷ് റിപ്പോര്‍ട്ടര്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്ററിന്റെ സഹായം തേടി.

റേഡിയോ നെറ്റ്‌വര്‍ക്ക് കഡേനയിലെ പെഡ്രോ മൊറാറ്റ, ഗൂഗിള്‍ ട്രാന്‍സ്ലേറ്ററില്‍ ടൈപ്പ് ചെയ്ത് ലൗഡ് സ്പീക്കര്‍ വച്ച് ചോദ്യം ചോദിക്കാന്‍ കിട്ടിയ മൈക്ക് അതിലേയ്ക്ക് തിരിച്ചു. അന്റോയിന്‍ ഗ്രീന്‍സ്മാനോട് ചോദ്യം ചോദിക്കാന്‍ തുടങ്ങി. അത് കണ്ട ഫ്രാന്‍സിന്റെ മീഡിയ ഡയറക്ടര്‍ മൊറാറ്റയുടെ ചോദ്യം അവഗണിച്ച് അടുത്തയാള്‍ക്ക് മൈക്ക് കൊടുക്കാന്‍ ആവശ്യപ്പെട്ടു.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍