UPDATES

വൈറല്‍

ഫുകുഷിമയില്‍ നിന്നുള്ള ജൂസ് കുടിക്കാമോ? ആവാമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി (വീഡിയോ)

ബോറിസ് ജോണ്‍സണ്‍ ജ്യൂസ് കുടിക്കുന്ന വീഡിയോ ജാപ്പനീസ് മന്ത്രി ട്വീറ്റ് ചെയ്തു. ഫുകുഷിമയില്‍ നിന്നുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങളും പാനീയങ്ങളും അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ വിഡീയോ എന്ന് ജാപ്പനീസ് മന്ത്രി അവകാശപ്പെടുന്നു.

ആണവ ദുരന്തത്തിന്റെ പേരില്‍ ലോകവ്യാപകമായി അറിയപ്പെടുന്ന ജപ്പാനിലെ ഫുകുഷിമയില്‍ നിന്ന് ഒരു സമ്മാനം ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി (സെക്രട്ടറി) ബോറിസ് ജോണ്‍സണ് കിട്ടി. ലണ്ടന്‍ സന്ദര്‍ശനത്തിന് എത്തിയ ജാപ്പനീസ് വിദേശ കാര്യ മന്ത്രി കാപോ കാനോ, ഫുകുഷിമയില്‍ നിന്നുള്ള ഒരു കാന്‍ പീച്ച് ജ്യൂസാണ് ബോറിസ് ജോണ്‍സണ് കൊടുത്തത്. മൂന്ന് തവണ ദുരന്തമുണ്ടായിട്ടുണ്ട് ഇവിടെ. ഏതായാലും കാന്‍ ചുണ്ടോട് ചേര്‍ത്ത് പീച്ച് ജ്യൂസ് ആസ്വദിച്ച് കുടിച്ച് തുടങ്ങിയ ശേഷമാണ് അത് എവിടെയാണ് ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത് എന്ന് ബോട്ടിലിന് പുറത്ത് നോക്കി ബോറിസ് ജോണ്‍സണ്‍ മനസിലാക്കിയത്.

ബോറിസ് ജോണ്‍സണ്‍ ജ്യൂസ് കുടിക്കുന്ന വീഡിയോ ജാപ്പനീസ് മന്ത്രി ട്വീറ്റ് ചെയ്തു. ഫുകുഷിമയില്‍ നിന്നുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങളും പാനീയങ്ങളും അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ വിഡീയോ എന്ന് ജാപ്പനീസ് മന്ത്രി അവകാശപ്പെടുന്നു. 2011ലെ ദുരന്തത്തിന് ശേഷം അണുവികരണ സാധ്യത കണക്കിലെടുത്ത്, പല രാജ്യങ്ങളും ഫുകുഷിമയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പീച്ച് പഴം വലിയ തോതില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മേഖലയാണിത്. അതേസമയം കാര്‍ഷിക ഉല്‍പ്പന്നങ്ങളും കടല്‍ ഭക്ഷ്യവിഭവങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണം ലഘൂകരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍