UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തത്സമയ സംപ്രേക്ഷണത്തിനിടെ പാക് താരം വസിം അക്രത്തിനെതിരെ ആക്രമണം

അഴിമുഖം പ്രതിനിധി

മുന്‍ പാക് ക്രിക്കറ്റ് താരം വസിം അക്രത്തിനെതിരെ ആക്രമണം. മുംബൈ ആജ്തക് ടിവിയുടെ തത്സമയ സംപ്രേക്ഷണത്തിനിടെയാണ് അക്രത്തിനെതിരെ ആക്രമണമുണ്ടായത്. അക്രമികള്‍ ക്യാമറ പിടിച്ചു മാറ്റുകയും അക്രമിനോട് എഴുനേല്‍ക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ആക്രമിക്കുന്നതുമായാണ് ചാനല്‍ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന മത്സരത്തില്‍ വിരാട് കോലിയുടെ പ്രകടനത്തെപ്പറ്റി സംസാരിക്കുകയായിരുന്നു അക്രം. കുഴപ്പങ്ങള്‍ ഒന്നുമില്ല അക്രം സുരക്ഷിതനാണ് എന്ന് ആജ് തക് ടിവി അവതാരകന്‍ വിക്രാന്ത് ഗുപ്ത ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അക്രമികളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍