UPDATES

വീഡിയോ

എന്താണ് അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് കേസ്..?/ വീഡിയോ

2013 ഫെബ്രുവരിയില്‍ ഫിന്‍ മെക്കാനിക്ക സിഇഒ ഗിസപ്പോ ഓര്‍സി, അഗസ്റ്റവെസ്റ്റ്ലാന്‍ഡ് സിഇഒ ബ്രൂണോ സ്പാഗ്‌നോലിനി എന്നിവര്‍ കൈക്കൂലി കേസില്‍ ഇറ്റലിയില്‍ അറസ്റ്റിലായതോടെയാണ് കരാര്‍ വിവാദമായത്.

ഇറ്റാലിയന്‍ പ്രതിരോധ നിര്‍മ്മാതാക്കളായ ഫിന്‍ മെക്കാനിക്കയുടെ ബ്രിട്ടീഷ് ഉപകമ്പനി അഗസ്റ്റവെസ്റ്റ്‌ലാന്റുമായി 2010 ഫെബ്രുവരിയില്‍ ഇന്ത്യന്‍ പ്രതിരോധ വകുപ്പ് ഒപ്പുവച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍ തുടങ്ങിയ വിവിഐപികള്‍ക്ക് സഞ്ചരിക്കാനായി 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറായിരുന്നു ഇത്.

2013 ഫെബ്രുവരിയില്‍ ഫിന്‍ മെക്കാനിക്ക സിഇഒ ഗിസപ്പോ ഓര്‍സി, അഗസ്റ്റവെസ്റ്റ്ലാന്‍ഡ് സിഇഒ ബ്രൂണോ സ്പാഗ്‌നോലിനി എന്നിവര്‍ കൈക്കൂലി കേസില്‍ ഇറ്റലിയില്‍ അറസ്റ്റിലായതോടെയാണ് കരാര്‍ വിവാദമായത്. ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയതായി ആരോപണവും ഉയര്‍ന്നു. വ്യോമസേന മേധാവിയായിരുന്ന എസ്പി ത്യാഗി അടക്കമുള്ളവര്‍ ആരോപണവിധേയരായി. അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് കേസ് വിശദമായി അറിയാന്‍ വീഡിയോ കാണാം..

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസ്: ക്രിസ്റ്റ്യൻ മിഷേലിലൂടെ സിബിഐ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത്?

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ക്രിസ്റ്റ്യന്‍ മൈക്കലിന്റെ കൈമാറ്റം എത്തുക ഗാന്ധി കുടുംബത്തിലേക്കോ?

ഇന്ത്യ വിദേശ കോഴകളെ തടയാൻ സംവിധാനമില്ലാത്ത നാല് രാജ്യങ്ങളിലൊന്ന്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍