UPDATES

വീഡിയോ

ആരാണ് യൂടൂബ് ആസ്ഥാനത്ത് വെടിവെപ്പ് നടത്തിയ നസീം നജാഫി അഘ്ദം? (വീഡിയോ)

“ജാഗ്രതയോടെ ഇരിക്കുക. ഏകാധിപത്യം എല്ലാ രാജ്യത്തും ഉണ്ട്. പക്ഷേ ഓരോ ഇടത്തും വ്യത്യസ്ഥ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നത്.” നസീം അഘ്ദം തന്റെ വെബ്സൈറ്റില്‍ എഴുതി

‘മനുഷ്യാവകാശത്തോളം പ്രാധാന്യമുള്ളതാണ് മൃഗാവകാശവും’ എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു മൃഗാവകാശ പ്രവർത്തകയും സസ്യാഹാരിയുമായ നസീം നജാഫി അഘ്ദം കാലിഫോർണിയയിൽ താമസിക്കുന്ന ഇറാനിയൻ വംശജയാണ്. ഇറാനിയന്‍ നഗരമായ ഉര്‍മിയയിലാണ് നസീം ജനിച്ചത്. നസിം സാബ്സ് ഡോട്ട് കോം എന്ന പേർഷ്യൻ ഭാഷയിലുള്ള വെബ്സൈറ്റിലൂടെയാണ് അവൾ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്. കൂടാതെ യൂടൂബ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലെ സജീവ സാനിധ്യമാണ് നസീം അഘ്ദം. തന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ഇടമായാണ് നസീം നവമാധ്യമങ്ങളെ ഉപയോഗിച്ചത്. അതേസമയം പരസ്യവരുമാനം നേടുന്നതുമായും നല്‍കുന്നതുമായും ബന്ധപ്പെട്ട് അടുത്തിടെ യൂടൂബ് വരുത്തിയ നയപരമായ മാറ്റങ്ങള്‍ക്കെതിരെ അവര്‍ ശക്തമായ നിലപാടുകളുമായി രംഗത്ത് വന്നിരുന്നു.

“ജാഗ്രതയോടെ ഇരിക്കുക. ഏകാധിപത്യം എല്ലാ രാജ്യത്തും ഉണ്ട്. പക്ഷേ ഓരോ ഇടത്തും വ്യത്യസ്ഥ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നത്. അവര്‍ ഹൃസ്വകാല നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.” നസീം അഘ്ദം തന്റെ വെബ്സൈറ്റില്‍ എഴുതി. യൂടൂബ് തന്‍റെ ചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെന്നും വീഡിയോകൾ ഫിൽട്ടർ ചെയ്യുന്നുണ്ടെന്നും നസിം ആരോപിച്ചിരുന്നു.

പ്രതിഫലം നല്‍കാതെ യൂടൂബ് പറ്റിച്ചു; മകള്‍ യൂടൂബ് ആസ്ഥാനം അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസിനോട് പറഞ്ഞെന്ന് പിതാവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍