UPDATES

ട്രെന്‍ഡിങ്ങ്

റെഡ് ലേബല്‍ ചായപ്പൊടി വാങ്ങരുത് എന്ന് സംഘപരിവാര്‍ പ്രചാരണം നടത്തുന്നത് എന്തിന്? ഇതാ ‘പ്രകോപനപര’മായ ആ പരസ്യങ്ങള്‍

ഗണേശോത്സവത്തിന്റെ സമയത്തുള്ള ഈ പരസ്യം ഹിന്ദുക്കളെ അപമാനിക്കുന്നതാണ് എന്നാണ് സംഘപരിവാര്‍ അനുകൂലികളുടെ പക്ഷം.

ബ്രൂക്ക് ബോണ്ട് റെഡ് ലേബല്‍ ചായപ്പൊടി വാങ്ങരുത് എന്നാണ് സംഘപരിവാര്‍ അനുകൂലികളുടെ പുതിയ ട്വിറ്റര്‍ കാംപെയിന്‍. റെഡ് ലേബലിന്റെ ചില പരസ്യങ്ങള്‍ ഹിന്ദു വിരുദ്ധമാണ് എന്നാണ് ആരോപണം. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉല്‍പ്പന്നമായ റെഡ്‌ലേബലിന്റെ വിപണന തന്ത്രം ഏതായാലും വിജയിച്ചിരിക്കുന്നു. അത്തരത്തിലുള്ള മികച്ച പരസ്യങ്ങളാണ് റെഡ് ലേബല്‍ ഒരുക്കിയിരിക്കുന്നത്.

ഒരു പരസ്യം മഹാകുംഭമേളയ്ക്കിടെ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളയുന്ന മകനെക്കുറിച്ചാണ്. വഴിയില്‍ മകന്‍ കൈവിട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കുന്ന അച്ഛനെ കാണുമ്പോള്‍ അച്ഛനെ ഉപേക്ഷിച്ച മകന് പുനര്‍വിചിന്തനമുണ്ടാകുന്നു. തിരിച്ചുവന്ന് നോക്കിയപ്പോള്‍ അച്ഛന്‍ മകന് കൂടി ചായ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണ്. അവസാനം എഴുതിക്കാണിക്കുന്നത് കുംഭമേളക്കിടെ നിരവധി പേര്‍ വയസായ മാതാപിതാക്കളെ ഇത്തരത്തില്‍ ഉപേക്ഷിക്കുന്നുണ്ട് എന്നാണ്. ഇത് സംഘപരിവാര്‍ സംഘടനകളെ വലിയ തോതില്‍ പ്രകോപിപ്പിച്ചു മുസ്ലീങ്ങളുടെ പരിപാടികളെക്കുറിച്ച് എന്താണ് ഇത്തരത്തില്‍ റെഡ് ലേബല്‍ പരസ്യം ചെയ്യാത്തത് എന്നാണ് ഒരു ചോദ്യം.

അതേസമയം പരസ്യങ്ങളിലൊന്ന് സാമുദായിക സഹവര്‍ത്തിത്വത്തിന്റെ സന്ദേശമാണ് പരസ്യം നല്‍കുന്നത്. ഗണേശ വിഗ്രഹം വാങ്ങാനെത്തുന്ന ഹിന്ദു വിശ്വാസി, വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നയാള്‍ മുസ്ലീം ആണ് എന്നറിഞ്ഞ് സ്ഥലം വിടാനൊരുങ്ങുമ്പോളാണ് ഒരു ചായ കുടിച്ചിട്ട് പോയാല്‍ പോരേ എന്ന് കടയുടമ ചോദിക്കുന്നത്. എനിക്ക് വേറെയൊരു ആവശ്യമുണ്ട് നാളെ വരാം എന്ന് പറഞ്ഞ് നടന്നയാള്‍ അര്‍ദ്ധ മനസോടെ തിരിച്ചുവന്ന് അയാള്‍ ചായ കുടിക്കുന്നു.

ഇരുവരും അടുത്തടുത്ത് നിന്ന് ചായ കുടിക്കുന്നതിനിടയില്‍ ഗണേശ വിഗ്രഹം വാങ്ങാനെത്തിയ ആളുടെ സംശയം എങ്ങനെയാണ് ഈ ജോലി തിരഞ്ഞെടുത്തത് എന്നാണ്. നമാസ് ചെയ്യുന്ന കൈ കൊണ്ട് വിഗ്രഹം നിര്‍മ്മിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അദ്ഭുതമുണ്ടാവുക സ്വാഭാവികമാണ് എന്ന് കടയുടമ പറയുന്നു. ഇതും ആരാധന തന്നെയല്ലേ എന്നാണ് ചോദ്യം. അപ്പോ നാളെ കാണാമല്ലേ എന്ന് കടയുടമ ചോദിക്കുമ്പോള്‍ അല്ല ഇന്ന് തന്നെ വാങ്ങുകയാണ് എന്നാണ് മറുപടി.

രണ്ട് ഗണപതികളെ ആവശ്യക്കാരന്‍ പരിശോധിക്കുന്നുണ്ട്. ഒന്ന് അഭയ് മുദ്ര എന്നറിയപ്പെടുന്ന ഗണപതി. മറ്റൊന്ന് മൂഷിക വാഹനത്തിലിരിക്കുന്ന ഗണപതി. അവസാനം അഭയ് മുദ്ര തിരഞ്ഞെടുത്ത് ഹിന്ദു വിശ്വാസി മടങ്ങുന്നു. അതേസമയം ഈ പരസ്യം ഹിന്ദുക്കളെ അപമാനിക്കുന്നതാണ് എന്നാണ് സംഘപരിവാര്‍ അനുകൂലികളുടെ പക്ഷം. ട്വിറ്ററില്‍ വൈറലായിരിക്കുകയാണ് റെഡ് ലേബലിനെതിരായ കാംപെയിന്‍.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍