UPDATES

വീഡിയോ

‘ഞങ്ങള്‍ അഗസ്ത്യാര്‍കൂടം കയറിയാല്‍ എന്താണ് കുഴപ്പം?’: പാസ് ലഭിച്ച ആ മൂന്ന് സ്ത്രീകള്‍ പറയുന്നു/ വീഡിയോ

അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിന് പാസ് ലഭിച്ച ഷൈനി രാജ്കുമാര്‍, സുല്‍ഫത്ത്, ദിവ്യദിവാകരന്‍ എന്നിവര്‍ സംസാരിക്കുന്നു.

അഗസ്ത്യാര്‍ കൂടത്തിലെ ട്രക്കിങ് വിലക്കിനെ കോടതി ഉത്തരവിലൂടെ മറി കടന്ന ഈ സ്ത്രീകള്‍ അവരുടെ ആദ്യ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മുന്‍ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ നിരവധി തവണ ട്രക്കിങ് അനുമതിയ്ക്കായി ശ്രമിച്ചിരുന്നുവെങ്കിലും സ്ത്രീകള്‍ക്കും 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കില്ല എന്ന നിലപാടായിരുന്നു വനം വകുപ്പിനുണ്ടായിരുന്നത്. കോടതി ഉത്തരവനുസരിച്ചു സ്ത്രീകള്‍ക്കും ട്രക്കിങ് നടത്താന്‍ സാധിക്കുന്ന ആദ്യ സീസണ്‍ ആണ് ഇത്തവണത്തേത്.

ജനുവരി 14 മുതല്‍ മാര്‍ച്ച് ഒന്ന് വരെ നീണ്ടു നില്‍ക്കുന്ന ട്രക്കിങ് സീസണിലേക്കുള്ള മുഴുവന്‍ പാസും ശനിയാഴ്ച ബുക്കിങ് ആരംഭിച്ചു രണ്ടു മണിക്കൂറിനുള്ളില്‍ വിറ്റു തീര്‍ന്നു. സ്ത്രീവിലക്കിനെതിരെ കോടതിയെ സമീപിച്ച സംഘത്തിലെ പത്തു സ്ത്രീകള്‍ക്കാണ് ഇതില്‍ അവസരം ലഭിച്ചിരിക്കുന്നത്. ഇതില്‍ ബൈക്ക് റൈഡര്‍മാര്‍ മുതല്‍ അധ്യാപികമാര്‍ വരെ ഉള്‍പ്പെടുന്നു.

കൂടുതല്‍ വായനയ്ക്ക് –  ‘വര്‍ഷം തോറും 4700 പുരുഷന്മാര്‍ കയറിയിട്ട് നശിക്കാത്ത അഗസ്ത്യാര്‍ കൂടം ഞങ്ങള്‍ സ്ത്രീകള്‍ കയറിയാല്‍ എങ്ങനെയാണ് നശിക്കുക?’


അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിന് പാസ് ലഭിച്ച ഷൈനി രാജ്കുമാര്‍, സുല്‍ഫത്ത്, ദിവ്യദിവാകരന്‍ എന്നിവര്‍ സംസാരിക്കുന്നു/ വീഡിയോ കാണാം..

.

അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്കും പ്രവേശിക്കാം.ഗെറ്റ് റെഡി ഫോർ ട്രക്കിംഗ്!!

പെണ്ണുങ്ങളേ ഗെറ്റ് റെഡി, അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് ട്രക്കിംഗ് വിലക്ക് നീക്കി ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷമുള്ള ആദ്യ മലകയറ്റം ജനു.14 മുതല്‍

 

 

അഗസ്ത്യാർകൂടം ട്രക്കിങ്ങ്; സ്ത്രീകളെ അതിരുമലകടക്കാൻ അനുവദിക്കില്ലെന്ന് ആദിവാസി മഹാസഭ

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍