UPDATES

വീഡിയോ

ടൂറിസം മേഖലയിലെ സംഭാവനകള്‍ക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം സ്വന്തമാക്കി കുടുംബശ്രീയുടെ സമൃദ്ധി ഹോട്ടല്‍

8 വര്‍ഷമായി കുമരകത്ത് പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടല്‍ വിദേശികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട ഭക്ഷണശാലയാണ്.

ഈ ഹോട്ടല്‍ തുടങ്ങിയതിനു ശേഷം ഞങ്ങള്‍ 10 പേര്‍ക്കും വലിയ മാറ്റങ്ങലാണ് ഉണ്ടായിട്ടുള്ളത്. അടുക്കളയില്‍ ഒതുങ്ങികൂടിയിരുന്ന ഞങ്ങള്‍ ഇപ്പോള്‍ എവിടെ വേണമെങ്കിലും ഒറ്റയ്ക്കു പോകാം എന്ന നിലയിലേക്കെത്തി. ഇപ്പോള്‍ ഞങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കാനും വീട്ടുകാരെ സഹായിക്കാനുമെല്ലാം സാധിക്കുന്നുണ്ട്. കുമരകത്തെ കുടുംബശ്രീയുടെ സമൃദ്ധിഹോട്ടല്‍ നടത്തിപ്പുകാരില്‍ ഒരാളായ ശൈല പറഞ്ഞു തുടങ്ങി.

ടൂറിസം മേഖലയിലെ സംഭാവനകള്‍ക്കു നല്‍കുന്ന പസഫിക്ക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (PATA)ഗോള്‍ഡന്‍ അവാര്‍ഡ് നേടിയിരിക്കുകയാണ് ഉത്തരവാദിത്ത ടൂറിസത്തിനു കീഴില്‍ വരുന്ന കുടുംബശ്രീയുടെ സമൃദ്ധി ഹോട്ടല്‍. കുമരകത്ത് കുടുംബശ്രീയിലെ 10 സ്ത്രീകള്‍ ചേര്‍ന്നു നടത്തുന്ന ഹോട്ടലാണ് ഈ നേട്ടം സ്വന്തമാക്കിയത്. 8 വര്‍ഷമായി കുമരകത്ത് പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടല്‍ വിദേശികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട ഭക്ഷണശാലയാണ്.


2011 ഏപ്രില്‍ 14 ന് കുമരകം പഞ്ചായത്തിന്റെയും ഉത്തരവാദിത്ത ടൂറിസത്തിന്റെയും നേതൃത്ത്വത്തിലാണ് സമൃദ്ധി ഹോട്ടല്‍ ആരംഭിക്കുന്നത്. കുമരകം പഞ്ചായത്തിലെ 10 വാര്‍ഡിലെ കുടുംബശ്രീകളില്‍ നിന്നും ഒരോരുത്തര്‍ വീതമാണ് ഹോട്ടല്‍ നടത്താനായെത്തുന്നത്. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ഹോട്ടല്‍ ആരാം ആയിരുന്നു മുന്‍പ് സമൃദ്ധിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ആരാം നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് കുടുംബശ്രീയുടെ ഹോട്ടല്‍ ആരംഭിക്കുന്നത്. കുമരകം പഞ്ചായത്തായിരുന്നു ഇതിന് പ്രധാനമായും മുന്‍കൈയെടുത്തത്. തുടര്‍ന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ കെ, കുമരകം കോര്‍ഡിനേറ്റര്‍ ഭഗത് സിങ്ങ് വി എസ് എന്നിവരുടെ പിന്തുണയും മേല്‍നോട്ടവും ഈ വിജയത്തിന് പിന്നിലുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഒപ്പം കുടുംബശ്രീയും കുമരകം ഗ്രാമ പഞ്ചായത്തും എല്ലാ സഹായവും നല്‍കുന്നുണ്ട്. രാജി, ഗീത സഹദേവന്‍, കവിത, ശൈല ഷാജി, വിജയമ്മ, ഷൈനി ബിജുമോന്‍, പൊന്നമ്മ സൗദാമിനി, ഷെബിനി സുരേഷ്, ഷീല മനോഹരന്‍ എന്നിവരാണ് സമൃദ്ധിയിലുള്ളത്.

വിശദമായി വായിക്കാം :പത്ത് പെണ്ണുങ്ങള്‍ നടത്തുന്ന കോട്ടയത്തെ ഈ ഹോട്ടല്‍ ഇന്ന് അന്താരാഷ്ട്ര പ്രശസ്തമാണ്

Read More :‘അധികാരത്തില്‍ പങ്കാളിത്തമുണ്ടെങ്കിലെ അവകാശങ്ങളും ലഭിക്കൂ’ എന്തു കൊണ്ട് ട്രാന്‍സ്‌ജെന്റേഴ്‌സ് രാഷ്ട്രീയത്തില്‍ ഇറങ്ങണം ചിഞ്ചു അശ്വതി-അഭിമുഖം

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍