UPDATES

വീഡിയോ

700 ജോലിക്കാർ, മൂന്ന് മാസത്തെ ജോലികൾ; ‘കലങ്കിന്റെ’ മേക്കിങ് വീഡിയോ ശ്രദ്ധേയമാകുന്നു

പ്രണയവും പ്രണയനഷ്ടവും മനുഷ്യ ബന്ധങ്ങളിലെ സംഘര്‍ഷവും സങ്കീര്‍ണതകളുമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്തോ-പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്

എഴുന്നൂറോളം ജോലിക്കാര്‍ മൂന്ന് മാസം പണിയെടുത്തുണ്ടാക്കിയ സിനിമ സെറ്റ്. അതെ മാധുരി ദീക്ഷിത്ത്, സഞ്ജയ് ദത്ത്, വരുണ്‍ ധവാന്‍, ആലിയ ഭട്ട്, ആദിത്യ റോയ് കപൂര്‍, സൊണാക്ഷി സിന്‍ഹ എന്നിങ്ങനെ ഒരു വലിയ താരനിരയെത്തുന്ന കലങ്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇത്രയത്തികം ജോലിക്കാരെ ഉപയോഗിച്ച് സെറ്റ് നിർമ്മാണം. ചിത്രത്തിന്റെ പുതിയ മേക്കിങ് വീഡിയോയും പുറത്ത് വിട്ടുകൊണ്ട് അണിയറ പ്രവർത്തകരാണ് ഈ വിവരം പങ്കുവെച്ചത്.

പ്രണയവും പ്രണയനഷ്ടവും മനുഷ്യ ബന്ധങ്ങളിലെ സംഘര്‍ഷവും സങ്കീര്‍ണതകളുമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്തോ-പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തേ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.ഇപ്പോള്‍ ചിത്രത്തിലെ സെറ്റിന്റെ മേക്കിങ് വീഡിയോ തംരംഗമാവുകയാണ്. എഴുന്നൂറോളം ജോലിക്കാര്‍ മൂന്ന് മാസം പണിയെടുത്താണ് സെറ്റിന്റെ പണി പൂര്‍ത്തിയാക്കിയത്.

ടു സ്റ്റേറ്റ്സ് എന്ന ചിത്രം ഒരുക്കിയ അഭിഷേക് വര്‍മനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധുരിയും സഞ്ജയ് ദത്തും 21 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നുവെന്ന ചിത്രം എന്ന പ്രത്യേകതയും കലങ്കിനുണ്ട്. നടി ശ്രീദേവിയുടെ നിര്യാണത്തെ തുടര്‍ന്നാണ് കലങ്ക് മാധുരിയെ തേടിയെത്തിയത്. ഏപ്രില്‍ 17 ന് ചിത്രം തിയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍