UPDATES

എഡിറ്റര്‍

പോക്കീമോന്‍ മാനിയ ഇന്ത്യയിലും; ചെന്നൈയില്‍ നിന്നുള്ള വീഡിയോ കാണാം

അഴിമുഖം പ്രതിനിധി

ലോകം മുഴുവന്‍ ഇപ്പോള്‍ പോക്കിമോന്റെ പുറകെയാണ്. അമേരിക്കയില്‍ പലരും കാര്‍ ഓടിക്കുന്നതിനിടയില്‍ പോക്കിമോന്‍ കളിക്കുകയും വാഹനം മരത്തിലിടിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ ഒന്നിലേറെ തവണ വന്നുകഴിഞ്ഞു. ഇതാവട്ടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു.

എന്നാല്‍ അമേരിക്കയില്‍ മാത്രമല്ല പോക്കിമോന്‍ ഇന്ത്യയിലും ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുയാണ്. ഇന്ത്യക്ക് ലോകത്തിലെ തന്നെ നാലാം സ്ഥാനമാണ് പോക്കിമോന്‍ ഡൗണ്‌ലോഡ് ചെയ്തതില്‍. തീര്‍ന്നില്ല ഇന്ത്യയില്‍ പലയിടങ്ങളിലും റെയര്‍ പോക്കീമോനെത്തേടി ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പായുകയാണ്.

പോക്കിമോന്‍ സൃഷ്ടിച്ച വിപ്ലവങ്ങള്‍ ചെന്നൈ സ്വദേശിയായ വിഗ്നേഷ് പിള്ള പോസ്റ്റ് ചെയ്ത വീഡിയോ കണ്ടാല്‍ വ്യക്തമാകും. ചെന്നൈയിലെ പാര്‍ക്കില്‍ ബ്ലാറ്റോയിസ് എന്ന അപൂര്‍വ്വ പോക്കിമോനെ തേടുന്ന നൂറുകണക്കിനാളുകളെ വീഡിയോയില്‍ കാണാം. ഒരു പ്രത്യേക കാര്യം ശ്രദ്ധക്ക്, പോക്കിമോനെ തേടുന്നതിന് പ്രായം ഒരു പ്രശ്‌നമേയല്ല.

ചെന്നൈ അണ്ണാനഗര്‍ ടവര്‍ പാര്‍ക്കില്‍ നിന്നുള്ള വീഡിയോ കാണാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍