UPDATES

ട്രെന്‍ഡിങ്ങ്

ചിറയിന്‍കീഴില്‍ നടുറോഡില്‍ യുവാവിന് ക്രൂര മര്‍ദ്ദനം/വീഡിയോ പുറത്ത്‌

ഒരു കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്

ചിറയിന്‍കീഴില്‍ നടുറോഡില്‍ യുവാവിന് ക്രൂരമായ മര്‍ദ്ദനം. ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിനെ ക്രൂരമായ ദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെയാണ് പ്രചരിച്ചത്. മര്‍ദ്ദനത്തിന്റെ കാരണം വ്യക്തമല്ല. ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടയാളുകളെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ദൃശ്യം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചിറയിന്‍കീഴ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മനോരമ ന്യൂസ് ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ഈമാസം 13ന് വൈകുന്നേരം 4.50ഓടുകൂടി ചിറയിന്‍കീഴ് വലിയകട ജംഗ്ഷനിലാണ് സംഭവം നടന്നത്. രണ്ടുപേര്‍ ഇവിടേക്ക് ബൈക്കിലെത്തി വട്ടം ചുറ്റുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പിന്നാലെ മറ്റൊരു ബൈക്കിലെത്തിയ ആളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുന്നതും കാണാം. റോഡില്‍ വീണ ഇയാളെ അവിടെയിട്ട് ചവിട്ടുകയും ചെയ്യുന്നു. മര്‍ദ്ദനം തുടങ്ങിയതോടെ ഇയാള്‍ക്കൊപ്പം ബൈക്കില്‍ വന്നയാള്‍ രക്ഷപ്പെട്ടു. റോഡരികിലുണ്ടായിരുന്ന ആളുകളെല്ലാം ഏറെ നേരം അക്രമം നോക്കി നില്‍ക്കുകയായിരുന്നു. ഒടുവില്‍ മര്‍ദ്ദനം രൂക്ഷമായതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. ഒരു കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ ഇടപെട്ട ശേഷവും ഇവര്‍ തമ്മിലുള്ള തര്‍ക്കം തുടരുകയും മര്‍ദ്ദനം തുടരുകയും ചെയ്യുന്നുണ്ട്. അതേസമയം ഇത് സംബന്ധിച്ച് ചിറയിന്‍കീഴ് പോലീസില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല. ഗുണ്ടസംഘങ്ങള്‍ പോലീസ് സ്‌റ്റേഷന് പുറത്ത് വച്ച് ഈ പ്രശ്‌നം പരിഹരിച്ചുവെന്നാണ് കരുതുന്നത്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍