UPDATES

വീഡിയോ

മോദി കാലത്ത് ഇങ്ങനെയും ചില പ്രതിരോധങ്ങള്‍: ബോബ് മാര്‍ലിയുടെ റഗ്ഗി സംഗീതവുമായി തെരുവിലേക്ക്

ബോബ് മാര്‍ലിയെ പോലുള്ളവരിലൂടെ 1960കളില്‍ ജമൈക്കയില്‍ നിന്ന് പിറവിയെടുത്ത റഗ്ഗി സംഗീതമാണ് താരു പിന്തുടരുന്നത്. ജമൈക്കന്‍ ശൈലിയില്‍ സ്വന്തമായി ശബ്ദസംവിധാനമൊരുക്കി തെരുവുകളിലെത്തുന്നു.

വര്‍ഗീയ അസഹിഷ്ണുതയും ഫാഷിസ്റ്റ് സ്വഭാവമുള്ള അതിക്രമങ്ങളും സ്വേച്ഛാധികാര പ്രവണതയും രാജ്യത്താകെ പിടിമുറുക്കുന്ന സാഹചര്യത്തില്‍ സംഗീതത്തിലൂടെ നഷ്ടപ്പെട്ട തെരുവുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരു ഡാല്‍മിയ എന്ന മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി. ബോബ് മാര്‍ലിയെ പോലുള്ളവരിലൂടെ 1960കളില്‍ ജമൈക്കയില്‍ നിന്ന് പിറവിയെടുത്ത റഗ്ഗി സംഗീതമാണ് താരു പിന്തുടരുന്നത്. ജമൈക്കന്‍ ശൈലിയില്‍ സ്വന്തമായി ശബ്ദസംവിധാനമൊരുക്കി തെരുവുകളിലെത്തുന്നു.

ഇന്ത്യയിലെ മറ്റ് സംഗീത ബാന്‍ഡുകളില്‍ നിന്ന് സ്‌കാ വെഞ്ചേഴ്‌സിനെ മാറ്റി നിര്‍ത്തുന്നത് എതിര്‍പ്പിന്റെ, വിമതത്വത്തിന്റെ ശക്തമായ ശബ്ദമാണ്. സ്‌കാ വെഞ്ചേഴ്‌സിന്റെ പ്രധാന പെര്‍ഫോമറാണ് താരു ഡാല്‍മിയ. താരുവിനെക്കുറിച്ച് അല്‍ ജസീറ ഒരു ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നു. ‘ഇന്ത്യാസ് റഗ്ഗി റെസിസ്റ്റന്‍സ്: ഡിഫന്‍ഡിംഗ് ഡിസന്റ് അണ്ടര്‍ മോദി’ എന്ന പേരിലാണ് അല്‍ ജസീറയുടെ ഡോക്യുമെന്ററി. വിക്രം സിംഗാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അധിനിവേശം നടത്തുകയും അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ നേതൃത്വം കൊടുക്കുകയും ചെയ്യുന്ന കാലത്ത് തെരുവുകളിലേയ്ക്ക് സംഗീതവുമായി ഇറങ്ങാന്‍ താരു ഡാല്‍മിയ തീരുമാനിക്കുകയായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരത്തിലടക്കം താരു സംഗീതവുമായി എത്തുന്നു. ബാസ് ഫൗണ്ടേഷന്‍ റൂട്ട്സ് എന്ന പേരില്‍. ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ഡോക്യുമെന്ററി കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍