UPDATES

വീഡിയോ

‘വെളിപാടിന്റെ പുസ്തകം’: ടീസര്‍ ഇറങ്ങി

ക്യാമ്പസിലൂടെ നടന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലൂടെ ഇടിക്കുള സൈക്കിള്‍ ചവുട്ടി വരുന്നതാണ് ടീസറിലെ രംഗം.

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ ടീസര്‍ പുറത്തിറക്കി. തിരുവനന്തപുരം താജ് വിവാന്റ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ടീസര്‍ പുറത്തിറക്കിയത്. പ്രൊഫ.മൈക്കള്‍ ഇടിക്കുള എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ക്യാമ്പസിലൂടെ നടന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലൂടെ ഇടിക്കുള സൈക്കിള്‍ ചവുട്ടി വരുന്നതാണ് ടീസറിലെ രംഗം.

ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ രചന നിര്‍വചിച്ചിരിക്കുന്നത്. ക്യാമറ: വിഷ്ണു ശര്‍മ, സംഗീതം: ഷാന്‍ റഹ്മാന്‍. രേഷ്മ അന്ന രാജന്‍, സലീംകുമാര്‍, സിദ്ദിഖ്, അലന്‍സിയര്‍, അനൂപ്‌ മേനോന്‍, പ്രിയങ്ക നായര്‍, കലാഭവന്‍ ഷാജോണ്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍