UPDATES

വിദേശം

ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതെങ്ങനെ? ഭാര്യ അമല്‍ പറയുന്നു…

കൂട്ടത്തിലുള്ള ആരോ തന്നെ വഞ്ചിച്ചതാണെന്ന് അമല്‍ തിരിച്ചറിയുകയായിരുന്നു. സുരക്ഷിത കേന്ദ്രമെന്ന് അവകാശപ്പെട്ട് തങ്ങള്‍ക്ക് നല്‍കിയ വീട് ഒരു മരണക്കെണിയായിരുന്നു.

ഒസാമ ബിന്‍ ലാദനെ വധിച്ച ഓപ്പറേഷനെ കുറിച്ച് അമേരിക്ക പല തവണ പറഞ്ഞിട്ടുള്ളതാണ്. യുഎസ് ഗവണ്‍മെന്റും ദൗത്യസംഘത്തിലെ നേവി സീലുകളും ഇന്റലിജന്‍സ് വൃത്തങ്ങളുമെല്ലാം ഇത് സംബന്ധിച്ച് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ ലാദന്‍ വധിക്കപ്പെട്ട രാത്രിയെ കുറിച്ച് ഇതാദ്യമായി ഭാര്യ അമല്‍ വെളിപ്പെടുത്തുകയാണ്. ബിന്‍ ലാദന്റെ നാലാം ഭാര്യയാണ് അമല്‍. ‘ദ എക്‌സൈല്‍ ദ ഫ്ലൈറ്റ് ഓഫ് ഒസാമ ബിന്‍ ലാദന്‍’ എന്ന പുസ്തകത്തിന്റെ രചയിതാക്കളായ കാത്തി സ്‌കോട്ട് ക്ലാര്‍ക്കിനോടും അഡ്രിയാന്‍ ലെവിയോടുമാണ് അമല്‍ ഇക്കാര്യം പറഞ്ഞത്.

ബ്രിട്ടനിലെ സണ്‍ഡേ ടൈംസ് പത്രത്തില്‍ ഈ വെളിപ്പെടുത്തലിന്റെ ഭാഗം ‘വാച്ചിംഗ് ഡാഡി ഡൈ’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. യുഎസ് സൈന്യത്തിന്റെ ബ്ലാക് ഹോക് ഹെലികോപ്റ്റര്‍ രാത്രി അബോട്ടാബാദിലെ വീടിനടുത്ത് പറന്നിറങ്ങുന്നു. ഹെലികോപ്റ്ററിന്റെ ശബ്ദം കേട്ട് ഉണര്‍ന്ന ലാദന്‍ ഭയപ്പെട്ടിരുന്നു. യുഎസ് കമാന്‍ഡോകള്‍ വീടിനടുത്തേയ്ക്ക് എത്തിയെന്ന് മനസിലാക്കിയപ്പോള്‍ ലാദന്റെ മറ്റ് മൂന്ന് ഭാര്യമാരും മക്കളും മുകളിലെ മുറിയിലിരുന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. കുട്ടികളേയും കൂട്ടി താഴേക്ക് പോകാന്‍ ഭാര്യമാരോട് ലാദന്‍ നിര്‍ദ്ദേശിച്ചു. അവര്‍ക്ക് എന്നെയാണ് വേണ്ടത്, നിങ്ങളെയല്ല. ലാദന്‍ പറഞ്ഞു. അതേസമയം മകന്‍ ഹുസൈനോടൊപ്പം അമല്‍ ലാദന്റെ കൂടെ തന്നെ നിന്നു.

ലാദന്റെ മകന്‍ ഖാലിദിനെ നേവി സീലുകള്‍ വധിച്ചു. പെണ്‍മക്കള്‍ സുമയ്യയും മിറിയവുമായി അവര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടു. തങ്ങളുടെ കൂട്ടത്തിലുള്ള ആരോ തന്നെ വഞ്ചിച്ചതാണെന്ന് അമല്‍ തിരിച്ചറിയുകയായിരുന്നു. സുരക്ഷിത കേന്ദ്രമെന്ന് അവകാശപ്പെട്ട് തങ്ങള്‍ക്ക് നല്‍കിയ വീട് ഒരു മരണക്കെണിയായിരുന്നു എന്ന് തിരിച്ചറിയുകയായിരുന്നു. ആരോ തങ്ങളെ ചതിച്ചിരിക്കുന്നു.

ഇത്തരമൊരു അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള യാതൊരു പ്രതിരോധ സംവിധാനവും അവിടെയുണ്ടായിരുന്നില്ലെന്ന് അമല്‍ പറയുന്നു. അടിവസ്ത്രത്തിന്റെ പോക്കറ്റില്‍ ഏതാനും യൂറോയും വസീറിസ്ഥാനിലെ സഹായികളുടെ നമ്പറുകളും മാത്രം. നേവി സീലുകളെ തടയാന്‍ ശ്രമിച്ച അമലിന് കാലില്‍ വെടിയേറ്റു. ലാദന്‍ ഇതിനകം കൊല്ലപ്പെട്ട് കഴിഞ്ഞിരുന്നു. മകന്‍ ഹുസൈന്‍ ഇതിന് സാക്ഷിയുമായി. ലാദന്റെ രണ്ടാം ഭാര്യ ഖൈറിയയും മക്കള്‍ മിറിയവും സുമയ്യയും അവിടേക്കെത്തി. വധിച്ചത് ലാദനെ തന്നെയെന്ന് കമാന്‍ഡോകള്‍ ഉറപ്പ് വരുത്തി. ലാദന്റെ മൃതദേഹത്തിനൊപ്പം കുടുംബത്തിനെ താഴേക്ക് കമാാന്‍ഡോകള്‍ താഴേക്ക് കൊണ്ടുപോയി. ഞങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭയപ്പെട്ടിരുന്നില്ലാതിരുന്ന അന്ത്യമെത്തി. അത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കടന്നുപോവുകയും ചെയ്്തു – അമല്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍