UPDATES

സിനിമാ വാര്‍ത്തകള്‍

ബീഗംജാന്‍ ആകാന്‍ വിദ്യ ബാലന്‍ ആദ്യം വിസമ്മതിച്ചത് എന്തുകൊണ്ട്?

ബീഗംജാന്റെ കഥ പറയുന്ന സിനിമയില്‍ നിന്നും വിദ്യാ ബാലന്‍ ആദ്യം പിന്മാറുകയായിരുന്നുവെന്നു സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജി. എന്നാല്‍ ആ പിന്മാറ്റം വിദ്യയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമായിരുന്നുവെന്നും ശ്രീജിത്ത് വ്യക്തമാക്കുന്നു. ഹിന്ദിയിലും ബംഗാളിയിലുമായി ദ്വിഭാഷ പ്രമേയമായാണു ചിത്രം ആദ്യം ആലോചിച്ചത്. കേന്ദ്ര കഥാപാത്രമായ ബീഗംജാനെ അവതരിപ്പിക്കാന്‍ വിദ്യയെയാണ് ആദ്യം സമീപിച്ചതും. എന്നാല്‍ കടുത്ത ആരോഗ്യപ്രശ്‌നമുണ്ടായിരുന്ന വിദ്യയോട് ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം ആവിശ്യപ്പെട്ടിരിക്കുകയായിരുന്നു. അതിനാല്‍ അവര്‍ക്ക് ഞങ്ങളോട് അനുകൂല തീരുമാനം പറയാന്‍ സാധിച്ചില്ല.

2014 ല്‍ രണ്ടുഭാഷകളിലുമായി ചിത്രം നിര്‍മിക്കാനായിരുന്നു പദ്ധതി. വിദ്യ പിന്മാറിയതോടെ ആ പദ്ധതി ഉപേക്ഷിച്ചു. പിന്നീടാണ് ബംഗാളി ഭാഷയില്‍ രാജ്കഹിനി നിര്‍മിക്കുന്നത്. എന്നാല്‍ ബംഗാളി ഭാഷയില്‍ മാത്രമായി ചിത്രം ഒരുക്കാമെന്ന തീരുമാനം വരുമ്പോള്‍ അവിടെ ആദ്യ ചോയ്‌സ് ഋതുപര്‍ണദാസ് ഗുപ്ത ആയിരുന്നു. ചില വാര്‍ത്തകള്‍ വന്നത് രാജ്കഹിനിയിലേക്കും ആദ്യം സമീപിച്ചത് വിദ്യ ബാലനെയാണെന്നും ഇതറിഞ്ഞ ഋതുപര്‍ണ അസ്വസ്ഥയായെന്നുമൊക്കെയാണ്. എന്നാല്‍ ഈ വാര്‍ത്തകളെ കുറിച്ച് പറഞ്ഞപ്പോള്‍ ഋതുപര്‍ണ ചിരിക്കുകയാണുണ്ടായതെന്നും ശ്രീജിത്ത് പറഞ്ഞു.

രാജ്കഹിനി പ്രേക്ഷക ശ്രദ്ധയും നിരൂപപ്രശംസയും നേടിയതോടെയാണു ഹിന്ദിയിലും ചിത്രമൊരുക്കാന്‍ നിര്‍മാതാക്കള്‍ താത്പര്യപ്പെട്ടത്. അങ്ങനെയാണു ബീഗംജാന്‍ ഒരുക്കാന്‍ തീരുമാനിക്കുന്നത്. ഹിന്ദിയില്‍ ബീഗംജാന്‍ ആകാന്‍ വിദ്യ തന്നെ വേണമെന്നു ഞങ്ങള്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. ഇതിനായി വിദ്യയെ സമീപിച്ചപ്പോള്‍ അവര്‍ പൂര്‍ണ സമ്മതം മൂളുകയായിരുന്നു. ചിത്രത്തെ കുറിച്ച് വിദ്യയ്ക്ക് കൃത്യമായ ബോധ്യം വരാന്‍ രാജ്കഹിനി സഹായമാവുകയും ചെയ്‌തെന്നും ശ്രീജിത്ത് മുഖര്‍ജി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍