UPDATES

വിദ്യാ ബാലന്‍ ഇന്ദിരാ ഗാന്ധിയാകുന്നു

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാക്കിയുള്ള ബോളിവുഡ് സംവിധായകന്‍ മനിഷ് ഗുപ്തയുടെ പുതിയ ചിത്രത്തില്‍ വിദ്യാബാലന്‍ ഇന്ദിരയുടെ വേഷം ചെയ്യുന്നു. ഇന്ദിരാ ഗാന്ധിയുടെ ജനനം മുതല്‍ മരണം വരെയുള്ള എല്ലാ സംഭവങ്ങളും പ്രതിപാദിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ വ്യക്തമാക്കി. തെക്കേ ഇന്ത്യയുടെ യുവത്വത്തെ കോള്‍മയിര്‍ കൊള്ളിപ്പിച്ച സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ഡേര്‍ട്ടി പിക്ചറില്‍ സ്മിതയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് വിദ്യാബാലനായിരുന്നു.ഇതിലെ അഭിനയത്തിന് അവര്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. എംഎസ് സുബ്ബലക്ഷ്മിയുടെ ജീവചരിത്രം കേന്ദ്രബിന്ദുവായ ചിത്രത്തില്‍ ലീഡ് റോള്‍ വിദ്യാ ബാലന്‍ ആണ് ചെയ്യുന്നതെന്നും സിനിമാ ലോകത്ത് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍