UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇറാനെതിരെയുള്ള അന്താരാഷ്​ട്ര ഉപരോധം പിൻവലിച്ചു

അഴിമുഖം പ്രതിനിധി

ആണവ തകർക്കത്തെ തുടർന്ന്​ ഇറാനെതിരെയുള്ള  അന്താരാഷ്​ട്ര ഉപരോധം ലോക രാജ്യങ്ങൾ പിൻവലിച്ചു. യൂറോപ്യന്‍ യൂണിയന്‍റെ വിദേശ ചുമതലയുള്ള ഫെഡറിക മോഖേനിയാണ് ഉപരോധം പിന്‍വലിച്ചതായി അറിയിച്ചത്. ആണവ കരാറിലെ വ്യവസ്ഥകൾ ഇറാൻ പാലിച്ചെന്ന റിപ്പോർട്ടി​ന്റെ അടിസ്ഥാനത്തിലാണ്​ ഉപരോധം നീക്കിയത്​. അന്താരാഷ്‌ട്ര ആണവോര്‍ജ  സംഘടനയാണ്(ഐ.എ.ഇ.എ) റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനുള്ള യുറേനിയം സമ്പുഷ്‌ടീകരണ സെന്‍ട്രിഫ്യൂജുകളുടെ എണ്ണത്തില്‍ കുറവ് വരുത്തണമെന്നും ഘനജല റിയാക്ടറി​െൻറ പ്രവര്‍ത്തനം നിര്‍ത്തണമെന്നും കരാറിൽ വ്യവസ്ഥ ചെയ്​തിരുന്നു. അന്താരാഷ്ട്ര ആണവോര്‍ജ സംഘടനയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇറാനു മേലുള്ള ഉപരോധം പിന്‍വലിക്കൂകയുള്ളൂ എന്ന് അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍