UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ കൂട്ടിന് വിയറ്റ്‌നാം, കണ്ണുരുട്ടുന്ന ചൈന

Avatar

ഉണ്ണികൃഷ്ണന്‍, ജോണ്‍ ബോര്‍ദ്യോ 
(ബ്ലൂംബര്‍ഗ് ന്യൂസ്)

തെക്കന്‍ ചൈന കടലിലെ സമുദ്രാതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ സജീവമായ പങ്ക് വഹിക്കാന്‍ വിയറ്റ്‌നാം പ്രധാനമന്ത്രി നുയെന്‍ ടാന്‍ ദുങ് ഇന്ത്യയോടാവശ്യപ്പെട്ടിരിക്കുന്നു. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ദുങ് മേഖലയാകെ ഈ സമുദ്ര തര്‍ക്കം ഉചിതമായി പരിഹരിക്കുന്നതില്‍ താല്‍പര്യമെടുക്കണമെന്നാണ് പറഞ്ഞത്. എന്നാല്‍ വിയറ്റ്‌നാമുമായി നേരിട്ടുള്ള ചര്‍ച്ചകളിലൂടെ തര്‍ക്കം പരിഹരിക്കാന്‍ മുന്‍ഗണന നല്‍കുന്ന ചൈന, മറ്റ് രാജ്യങ്ങളുടെ ഇടപെടലിനെ എതിര്‍ക്കുന്നു.

‘മേഖലയിലെ ഒരു വന്‍ ശക്തിയായ ഇന്ത്യ, തര്‍ക്കത്തിലുള്‍പ്പെട്ട കക്ഷികളെ സമാധാനപരമായി അത് പരിഹരിക്കാന്‍ സജീവമായി സഹായിക്കും എന്നാണ് വിയറ്റ്‌നാം പ്രതീക്ഷിക്കുന്നത്, ‘ദുങ് ഒരഭിമുഖത്തില്‍പറഞ്ഞു. പ്രശ്‌നം സങ്കീര്‍ണമാക്കരുതെന്നും അദ്ദേഹം ഇന്ത്യയോടാവശ്യപ്പെട്ടു.

തെക്കന്‍ ചൈന കടലിലെ എണ്ണ, പ്രകൃതിവാതക, മത്സ്യ സമ്പത്തില്‍ ഇരുരാജ്യങ്ങളും കണ്ണുവെച്ചിട്ടുള്ളതിനാല്‍ ചൈനയുടെ സൈനികശക്തിയെ നേരിടാന്‍ മേഖലയിലെ മറ്റ് ശക്തികളുടെ സഹായമാണ് വിയറ്റ്‌നാം തേടുന്നത്. തര്‍ക്കത്തിലുള്ള ജലാതിര്‍ത്തികളില്‍ എണ്ണപര്യവേക്ഷണത്തിനും, അവകാശത്തര്‍ക്കമുള്ള ദ്വീപുകളില്‍ വിമാനങ്ങളിറക്കാനുള്ള സൗകര്യമൊരുക്കാനും ചൈന നടത്തിയ ശ്രമം സമുദ്രത്തിലെ ഏറ്റുമുട്ടലുകള്‍ക്കും, വിയറ്റ്‌നാമില്‍ വലിയ വംശീയ കലാപങ്ങള്‍ക്കും വഴിതെളിച്ചിരുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

മോദി-സി ജീങ്പ്യിങ് കൂടിക്കാഴ്ച; അതിര്‍ത്തി പുകയുമ്പോള്‍ മുറുകുമോ ആലിംഗനം?
മധുരിക്കും മാമ്പഴങ്ങള്‍, പുളിക്കുന്ന നയതന്ത്രം
ജപ്പാനോട് മോദിയുടെ മണ്ടന്‍ പ്രണയം – പങ്കജ് മിശ്ര എഴുതുന്നു
നേപ്പാളില്‍ മോദി സ്കോര്‍ ചെയ്തു; ഇനി എന്ത് എന്നത് മുഖ്യം
ചരിത്രം പഠിച്ചാല്‍ മോദി പലസ്തീനെ മാറ്റിനിര്‍ത്തില്ല

‘ചൈന കനത്ത എതിര്‍പ്പുയര്‍ത്തുന്ന ഭാഗങ്ങളില്‍ സുരക്ഷിതമായി പര്യവേക്ഷണശ്രമങ്ങള്‍ നടത്താന്‍ യു.എസ്, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളുടെ സഹായം തേടലല്ലാതെ വിയറ്റ്‌നാമിന് വേറെ വഴിയില്ല,’ എന്നു ഏഷ്യ പസഫിക് സുരക്ഷാ പഠന വിദഗ്ദന്‍ അലക്‌സാണ്ടര്‍ വൂവിങ് പറഞ്ഞു. കച്ചവടത്തിനും, നിക്ഷേപത്തിനും ചൈനയെ ആശ്രയിക്കുന്നത് കുറക്കാനും ഈ തന്ത്രം സഹായിക്കും.

അന്താരാഷ്ട്ര നിയമങ്ങളുടെയും, ചരിത്ര വസ്തുതകളുടെയും അടിസ്ഥാനത്തില്‍, പരസ്പര ബഹുമാനത്തോടെ, തര്‍ക്കത്തിലുള്‍പ്പെട്ട കക്ഷികള്‍ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും മാത്രമേ പരിഹരിക്കാനാകൂ, എന്നാണ് ചൈനയുടെ വിദേശകാര്യ വകുപ്പ് വക്താവ് ഹോങ് ലീ ബീജിംഗില്‍ ഇതിനോട് പ്രതികരിച്ചത്.

തെക്കന്‍ ചൈന കടലില്‍ വിയ്ത്‌നാമിന്റെ എണ്ണവാതക പാടങ്ങളുടെ വാഗ്ദാനം ഇന്ത്യ പരിശോധിച്ചുവരികയാണെന്നും, വാണിജ്യ സാധ്യതകളുണ്ടെങ്കില്‍ മുന്നോട്ടുപോകുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ചൈനയുടെ സമ്മര്‍ദം മൂലം ഇന്ത്യ പിന്‍മാറിയേക്കുമെന്ന ആശങ്കകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. വിയ്റ്റ്‌നാമുമായുള്ള ബന്ധം മറ്റ് രാജ്യങ്ങളെ ആശ്രയിച്ചുള്ളതല്ലെന്ന് അക്ബറുദ്ദീന്‍ വ്യക്തമാക്കി.

ലോകബാങ്ക് ഈ വര്‍ഷം 5.4% വളര്‍ച്ചനിരക്ക് പ്രതീക്ഷിക്കുന്ന തന്റെ രാജ്യത്തിന്റെ സമ്പദ് രംഗത്തെ കൂടുതല്‍ ശക്തമാക്കാനാണ് ദുങ് ശ്രമിക്കുന്നത്. ഇത് തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് വിയത്‌നാം 7 ശതമാനത്തിന് താഴെ വളര്‍ച്ച നേടുന്നത്. 2015ല്‍ ആഭ്യന്തര നിക്ഷേപം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 30 ശതമാനത്തിലേക്ക് എത്തണമെന്നാണ് ലക്ഷ്യം. ഈ വര്‍ഷവും ഇതേ നിരക്കില്‍ത്തന്നെ. ബാങ്കുകളുടെ കിട്ടാകടം പരിഹരിക്കാനും, പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുമുള്ള നടപടികള്‍ എടുത്തതായും ദുങ് പറയുന്നുണ്ട്.

ഇതിന് മുമ്പും തെക്കന്‍ ചൈന കടലിലെ ഇന്ത്യയുടെ സാന്നിധ്യത്തെ ചൈന എതിര്‍ത്തിട്ടുണ്ട്. 2012ല്‍ ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒ എന്‍ ജി സി പര്യവേക്ഷണ ശ്രമങ്ങള്‍ അവസാനിപ്പിച്ചിരുന്നു. 1940ലെ ഒരു ഭൂപടമനുസരിച്ച് തെക്കന്‍ ചൈന കടലിന്റെ ഏതാണ്ട് 90 ശതമാനവും തങ്ങളുടെ കീഴിലാണെന്ന് ചൈന അവകാശപ്പെടുന്നുണ്ട്. വിയറ്റ്‌നാം തീരത്തുള്ള പാരസെല്‍സും, തെക്കുള്ള സ്പ്രാറ്റ്‌ലിസും ഇതിലുള്‍പ്പെടും.

ഒരു സന്തുലനത്തിനായി മേഖലയില്‍ ഇന്ത്യയുടെ സാന്നിധ്യം വിയറ്റ്‌നാമിന് ആവശ്യമുണ്ടെന്ന് ഇന്ത്യയിലെ വിയറ്റ്‌നാം നയതന്ത്ര പ്രതിനിധി പറഞ്ഞു. ദ്വീപുകളിലെ തല്‍സ്ഥിതി മാറ്റാനുള്ള ഏത് നീക്കവും ചെറുക്കുമെന്നും വിയറ്റ്‌നാം വ്യക്തമാക്കിയിട്ടുണ്ട്.

‘ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ തെക്കന്‍ ചൈന കടലിലെ എണ്ണ നിക്ഷേപം ഇന്ത്യക്ക് ആകര്‍ഷകമാണ്,’ ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ ചൈനാ കാര്യ പഠനവിഭാഗം അദ്ധ്യാപകന്‍ ശ്രീകാന്ത് കൊണ്ടപ്പള്ളി പറയുന്നു. ‘ചൈന മൊത്തം മേഖലയെ വിഴുങ്ങിയാല്‍ പിന്നെ ഇന്ത്യക്ക് വളരെ കുറച്ചു പിടിയെ ഉണ്ടാകൂ. വിയറ്റ്‌നാമും ഇന്ത്യയും ഒരുമിക്കാനുള്ള കാരണവും ഇതാണ്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍