UPDATES

ബാര്‍ കോഴയില്‍ കെ എം മാണിയോട് കാട്ടിയത് അനീതി; ആന്റണി രാജു

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ കെ.എം മാണിയോടു കാട്ടിയത് അനീതിയാണെന്ന് കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി ആന്റണി രാജു. വി.എസ്. അച്യുതാനന്ദന്റെ കത്ത് വിജിലന്‍സ് തള്ളിയത് ഇരട്ടത്താപ്പാണെന്നും ആന്റണി രാജു വിശേഷിപ്പിച്ചു. തെളിവില്ലെന്ന വാദം മാണിയുടെ കാര്യത്തില്‍ എന്തുകൊണ്ട് അംഗീകരിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.

കെ. എം. മാണിക്കെതിരേ ക്വിക്ക് വേരിഫിക്കേഷന്‍ നടത്തിയതും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും ശരിയായില്ല. സാധാരണ പൗരനു ലഭിക്കേണ്ട നീതി പോലും മാണിക്കു ലഭിച്ചില്ലെന്നും ആന്റണി രാജു പറഞ്ഞു. മാണിക്ക് ഒരു നീതി, മറ്റു മന്ത്രിമാര്‍ക്കു വേറൊരു നീതി എന്നത് അംഗീകരിക്കാനാവില്ല. ഇപ്പോള്‍ രാഷ്ട്രീയ ഗൂഡാലോചന കൂടുതല്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.

മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരേ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പട്ടു വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കത്ത് വിജിലന്‍സ് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ആന്റണി രാജുവിന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍