UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെയിന്റടി വിവാദം: ബെഹ്‌റയും പെയിന്റ് കമ്പനിയുമായി എന്തു ബന്ധമാണുള്ളതെന്ന് വിജിലന്‍സ് കോടതി

ഈ ഉത്തരവിട്ടത് സെന്‍കുമാര്‍ ആദ്യം ഡിജിപി ആയിരുന്നപ്പോഴായിരുന്നുവെന്നാണ് ആഭ്യന്തര സെക്രട്ടറിക്കു ബെഹ്‌റ നല്‍കിയ വിശദീകരണം

പോലീസ് സ്‌റ്റേഷന്‍ പെയിന്റടി വിവാദവുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ലോകനാഥ ബെഹ്‌റയും പെയിന്റ് കമ്പനിയുമായി എന്തു ബന്ധമാണുള്ളതെന്ന് വിജിലന്‍സ് കോടതി. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് പ്രത്യേക നിറത്തിലുള്ള പെയിന്റടിക്കുന്നതിന് ബെഹ്‌റ പേരെടുത്ത് പറഞ്ഞ കമ്പനിയുമായി അദ്ദേഹത്തിന് എന്തു ബന്ധമാണുള്ളതെന്നാണ് കോടതി ചോദിച്ചത്. ബെഹ്‌റയ്‌ക്കെതിരെ കളമശേരി സ്വദേശി ജി ഗിരീഷ്ബാബു നല്‍കിയ പരാതി തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. ഈ മാസം 20-നകം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഏപ്രില്‍ 24-നു ശേഷമാണ് ബെഹ്‌റ ഈ നിര്‍ദ്ദേശം നല്‍കിയത്. ടി.പി. സെന്‍കുമാറിന്റെ പുനര്‍നിയമന വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്തിന് ശേഷമാണ് ബഹ്‌റ ഉത്തരവ് നല്‍കിയത്. അതിനാല്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ബെഹ്‌റയ്ക്ക് അധികാരമുണ്ടോയെന്ന് കോടതി ആരാഞ്ഞു.

സംസ്ഥാനത്തെ 470 പൊലീസ് സ്റ്റേഷനുകള്‍ക്കായി പ്രത്യേക കമ്പനിയുടെ പെയിന്റ് വാങ്ങുമ്പോള്‍ ഏതാണ്ട് മൂന്നു കോടി രൂപ ചെലവു വരുമെന്ന് പരാതിക്കാരന്‍ പറയുന്നത്. ഈ ഉത്തരവിനു പിന്നില്‍ ഗൂഢോലോചനയും അഴിമതിയുമുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും പരാതിക്കാരന്‍ പറയുന്നു.

എന്നാല്‍ ഈ ഉത്തരവിട്ടത് സെന്‍കുമാര്‍ ആദ്യം ഡിജിപി ആയിരുന്നപ്പോഴായിരുന്നുവെന്നാണ് ആഭ്യന്തര സെക്രട്ടറിക്കു ബെഹ്‌റ നല്‍കിയ വിശദീകരണം. ഇത് സെന്‍കുമാര്‍ തള്ളി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍