UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജേക്കബ് തോമസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചില കാര്യങ്ങള്‍ ശരി: പിണറായി

അഴിമതി ആരും നടത്തിയാലും സര്‍ക്കാര്‍ സംരക്ഷിക്കില്ല, അഴിമതി മൂടിവയ്ക്കുന്ന സ്വഭാവം സര്‍ക്കാരിനില്ല- മുഖ്യമന്ത്രി

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാര്‍ത്തകളില്‍ ചില കാര്യങ്ങള്‍ ശരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമോപദേശം തേടിയത് കാര്യങ്ങളില്‍ വ്യക്തത വരുത്താനാണെന്നും അന്വേഷണം വേണമോയെന്ന കാര്യത്തിനാണ് നിയമോപദേശം തേടിയതെന്നും പിണറായി പറഞ്ഞു. കൂടാതെ അഴിമതി ആരും നടത്തിയാലും സര്‍ക്കാര്‍ സംരക്ഷിക്കില്ല, അഴിമതി മൂടിവയ്ക്കുന്ന സ്വഭാവം സര്‍ക്കാരിനില്ല, ജേക്കബ് തോമസില്‍ സര്‍ക്കാരിന് ഇപ്പോഴും വിശ്വാസമുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ വന്‍ ക്രമക്കേട് നടത്തിയെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് ജേക്കബ് തോമസിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഇന്നലെ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ അനുമതി തേടി. കെഎം എബ്രഹാമിന്റെ റിപ്പോര്‍ട്ടിന്‍ മേലാണ് നടപടി. പോലീസ് അന്വേഷണം വേണമെന്നും ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍