UPDATES

ബാര്‍ ലൈസന്‍സ് അഴിമതി; കെ ബാബുവിനെ നാളെ വിജിലന്‍സ് ചോദ്യം ചെയ്യും

 അഴിമുഖം പ്രതിനിധി 

ബാര്‍ ലൈസന്‍സ് നല്‍കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട പരാതിയില്‍ മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെ വിജിലന്‍സ് നാളെ ചോദ്യം ചെയ്യും. വ്യവസായി വിഎം രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിന്മേലാണ് ചോദ്യം ചെയ്യുന്നത്. 100 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട് എന്ന് കാണിച്ചാണ് രാധാകൃഷ്ണന്‍ പരാതി നല്‍കിയിരിക്കുന്നത്.

മുൻ സർക്കാരിന്റെ കാലത്ത്‌ ബാർ-ബിയർപാർലർ ലൈസൻസുകൾ അനുവദിച്ചതിലും ബിവറേജസ്‌ ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടിയതിലും കെ ബാബു അഴിമതി നടത്തിയെന്ന കേരള ഹോട്ടൽ ഇൻഡസ്ട്രിയലിസ്റ്റ്സ്‌ അസോസിയേഷന്റെ പരാതിയിൽ വിജിലൻസ്‌ എറണാകുളം റേഞ്ച്‌ ഡി.വൈ.എസ്‌.പി ഫിറോസ്‌ എം. ഷെഫീക്ക്‌ ആണ്‌ അന്വേഷണം നടത്തി വരുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍