UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തത് ഉള്‍പ്പെടെ ഒമ്പത് ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നത്

ഗതാഗത കമ്മിഷണറായിരിക്കെ ക്രമക്കേട് കാണിച്ചെന്ന ആരോപണത്തില്‍ എഡിജിപി ശ്രീലേഖയ്‌ക്കെതിരെ അന്വേഷണം നടത്തിയ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശ്രീലേഖ കുറ്റക്കാരിയല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

എഡിജിപിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തത് ഉള്‍പ്പെടെ ഒമ്പത് ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നത്. സാമ്പത്തിക ലാഭത്തിനായി ചട്ടവിരുദ്ധമായ സ്ഥലംമാറ്റം, ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട്, അധികാര ദുര്‍വിനിയോഗം, റോഡ് സുരക്ഷാഫണ്ട് ഉപയോഗിച്ച് സ്വന്തം വീട്ടിലേക്കുള്ള റോഡ് ടൈല്‍ ചെയ്യിച്ചു മൊബൈല്‍ ഫോണ്‍ ദുരുപയോഗം തുടങ്ങിയവയാണ് ശ്രീലേഖയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍.

2013-15 കാലഘട്ടത്തില്‍ ശ്രീലേഖ ഗതാഗത കമ്മിഷണറായിരിക്കെ വ്യാപകമായി ക്രമക്കേട് നടത്തിയെന്നും അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചെന്നും ഇത് സംബന്ധിച്ച് മന്ത്രി നല്‍കിയ വിജിലന്‍സ് അന്വേഷണ ശുപാര്‍ശ ചീഫ് സെക്രട്ടറി പൂഴ്ത്തി തുടങ്ങിയ ആരോപണങ്ങളും നിലനില്‍ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍