UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൃഷിവകുപ്പ് ഡയറക്ടറെ മാറ്റി

അഴിമുഖം പ്രതിനിധി

കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെ തല്‍സ്ഥാനത്തു നിന്നും മാറ്റി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരഫെഡില്‍ നടന്ന പച്ചത്തേങ്ങ സംഭരണത്തിലെ ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തെ മാറ്റിയത്. കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാറിന്റെ നിര്‍ദേശപ്രകാരം മന്ത്രിസഭ യോഗത്തിന്റെതാണ് തീരുമാനം.

അശോക് കുമാറിനെ നീക്കിയ സാഹചര്യത്തില്‍ അദ്ദേഹം വഹിച്ചിരുന്ന പദവി താത്കാലികമായി കൃഷിവകുപ്പ് സെക്രട്ടറിക്കു നല്‍കാനാണ് തീരുമാനം ആയിരിക്കുന്നത്.

തെക്കന്റെ നേതൃത്വത്തില്‍ കേരഫെഡിലേക്ക് ഗുണനിലവാരം കുറഞ്ഞ പച്ചത്തേങ്ങ ഇറക്കുമതി ചെയ്തതിലും തിരിമറി കണ്ടെത്തിയിരുന്നു.എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതിനെതിരെ അന്വേഷണമൊന്നും നടത്തിയിരുന്നില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍