UPDATES

വയനാട് ആദിവാസി ഭൂമി തട്ടിപ്പ് വിജിലന്‍സ് അന്വേഷണത്തിനൊരുങ്ങുന്നു

അഴിമുഖം പ്രതിനിധി

വയനാട്ടില്‍ ആദിവാസികള്‍ക്ക് ഭൂമിവാങ്ങി നല്കിയതില്‍ പര്‍ച്ചേസ് കമ്മിറ്റിയും ചില ഉദ്യോഗസ്ഥരും അഴിമതി നടത്തി എന്നു വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. കുറഞ്ഞ വിലയ്ക്ക് ഭൂമിവാങ്ങി ആറിരട്ടി അധിക വിലയ്ക്കാണ് ആദിവാസികള്‍ക്ക് നല്‍കിയത് എന്നും വാസയോഗ്യമായ ഭൂമി ലഭിച്ചില്ലെന്നും പരാതിയുണ്ടായിരുന്നു. നേരത്തെ ഒ ആര്‍ കേളു എം എല്‍ എ യും സി കെ ശശീന്ദ്രന്‍ എം എല്‍ എ യും ഇത് സംബന്ധിച്ച് രേഖാമൂലം വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

വയനാട്ടിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് വേണ്ടി കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ 50 കോടി രൂപ ജില്ലാ ഭരണകൂടത്തിന് അനുവദിച്ചിരുന്നു. കൂടാതെ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ഭൂരഹിതരായ ആദിവാസികള്‍ക്കും അരിവാള്‍ രോഗികള്‍ക്കും ഭൂമി ലഭ്യമാക്കുന്നതിന് ‘ആശിക്കും ഭൂമി ആദിവാസിക്ക്’ എന്ന പദ്ധതിയും ആവിഷ്‌കരിച്ചിരുന്നു. രണ്ട് പദ്ധതികളും നടപ്പാക്കുന്നത് സംബന്ധിച്ച് വ്യാപകമായ വ്യാപകമായ അഴിമതി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതായാണ് പരാതി ഉയര്‍ന്നത്.

അഴിമതി നടന്നുവെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. മന്ത്രി എ കെ ബാലന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഫയലുകള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍