UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ വധം: അന്വേഷണം ശരിയായ ദിശയിലല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

ഈ കുറ്റപത്രവുമായി മുന്നോട്ട് പോയാല്‍ കോടതിയില്‍ തിരിച്ചടിയുണ്ടാവുമെന്ന് വിജിലന്‍സ് മുന്നറിയിപ്പ് നല്‍കുന്നു.

ജിഷ വധക്കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നത് കാണിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട്. ഈ കുറ്റപത്രവുമായി മുന്നോട്ട് പോയാല്‍ കോടതിയില്‍ തിരിച്ചടിയുണ്ടാവുമെന്ന് വിജിലന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്കും ഡിജിപിക്കും റിപ്പോര്‍ട്ട് കൈമാറി.

പൊലീസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് വിജിലന്‍സ് ആരോപിക്കുന്നത്. അന്വേഷണം തുടക്കം മുതല്‍ പാളി. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ചയുണ്ടായി. എഫ്‌ഐആര്‍ രജിസറ്റര്‍ ചെയ്തത് മുതല്‍ പൊലീസ് പ്രവര്‍ത്തിച്ചത് മുന്‍വിധിയോടെയാണെന്നും വിജിലന്‍സ് അഭിപ്രായപ്പെടുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍