UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന്റെ ഡി സിനിമാസിനെതിരെ വിജിലന്‍സ് അന്വേഷണം

ദിലീപിനെ കൂടാതെ മുന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ എംഎസ് ജയയെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്

നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ വിജിലന്‍സ് അന്വേഷണം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഡി സിനിമാസ് സ്ഥിതിചെയ്യുന്ന ഭൂമിയില്‍ കയ്യേറ്റവും നടന്നിട്ടുണ്ടെന്ന പരാതിയാണ് അന്വേഷിക്കുന്നത്. സെപ്തംബര്‍ 13നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ദിലീപിനെ കൂടാതെ മുന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ എംഎസ് ജയയെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. തിയറ്റര്‍ നിര്‍മ്മിക്കാന്‍ ഭൂമി കയ്യേറിയെന്ന് കാണിച്ച് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍