UPDATES

സിനിമ

വിജയുടെ പുലി ഒഫീഷ്യല്‍ ടീസര്‍ പുറത്ത്

Avatar

ബോക്സ്‌ ഓഫീസില്‍ ചലനം സൃഷ്‌ടിച്ച കത്തിക്ക് ശേഷം ഒരു വിജയ്‌ ചിത്രം കൂടി തിയേറ്ററുകളിലേക്ക്. ജൂലൈയില്‍ പുറത്തിറങ്ങാനിരിക്കുന്ന പുലിയുടെ  ഒഫീഷ്യല്‍ ടീസര്‍  ഇന്നലെ പുറത്തിറങ്ങി. ശ്രീദേവി , ഹന്‍സിക, ശ്രുതി ഹാസന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ട്  പുലിയില്‍. കൂടാതെ പ്രശസ്ത കന്നഡ നടന്‍ സുദീപ് ഇതില്‍ ഒരു ശക്തമായ വേഷം ചെയ്യുന്നുണ്ട്. ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായ ഒരു ഗെറ്റപ്പില്‍ വാളേന്തിയ നീലകണ്ണുള്ള യോദ്ധാവായാണ് വിജയ്‌  പുലിയില്‍ പ്രേക്ഷകരിലേക്കെത്തുക. ചിമ്പു ദേവന്‍ എഴുതി സംവിധാനം ചെയ്യുന്ന പുലിയുടെ സംഗീത സംവിധാനം ഡിഎസ്പി എന്ന് സിനിമാലോകത്തറിയപ്പെടുന്ന ദേവി ശ്രീ പ്രസാദ് ആണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ ടീസറിന്റെ കോപ്പി പ്രോഡക്ഷന്‍ കമ്പനിയുടെ ഇന്റേണ്‍ പുറത്ത് വിട്ടെങ്കിലും വിജയുടെ ജന്മദിനമായ ജൂണ്‍ 22 ന് ആണ് ഒഫീഷ്യല്‍ ടീസര്‍ കമ്പനി പുറത്തിറക്കിയത്. അനുവാദമില്ലാതെ ടീസര്‍ നെറ്റിലിട്ട വ്യക്തിക്ക് നേരെ നിയമ നടപടികള്‍ നിര്‍മ്മാണ കമ്പനി സ്വീകരിച്ചു കഴിഞ്ഞു.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍