UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് വിടാന്‍ കാരണം രാഹുല്‍ ഗാന്ധിയെന്നും ബിജെപി സീറ്റ് ഉറപ്പുനല്‍കിയെന്നും വിജയ് ബഹുഗുണ

തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും രാഹുല്‍ തയ്യാറായില്ലെന്നതാണ് ബഹുഗുണയുടെ മുഖ്യപരാതി

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെറ്റായ നിലപാടുകളാണ് താന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണമെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും രാഹുല്‍ തയ്യാറായില്ലെന്നതാണ് ബഹുഗുണയുടെ മുഖ്യപരാതി.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ടര വര്‍ഷമുണ്ടായിട്ടും രാഹുല്‍ യാതൊന്നും ചെയ്തില്ല. അതോടെയാണ് കാര്യങ്ങള്‍ വഷളായതെന്നും ബഹുഗുണ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കോണ്‍ഗ്രസ് വിട്ടുവരുന്നവര്‍ക്ക് ബിജെപി നേരത്തെ തന്നെ സീറ്റ് ഉറപ്പുനല്‍കിയിട്ടുണ്ട്. മാന്യമായ പരിഗണനയാണ് അവിടെ നിന്നും ലഭിച്ചത്. ബിജെപിയില്‍ സീറ്റ് ലഭിക്കാത്തവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ കണക്കാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ സീറ്റ് ലഭിക്കാത്തവരാണ് കോണ്‍ഗ്രസ് ക്യാമ്പിലെത്തുന്നത്. ഇവരെ അവിടെ രണ്ട് കൈയും നീട്ടി സ്വീകരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിലെ നല്ല നേതാക്കളാണ് ബിജെപിയിലെത്തുന്നത്. മോദി സര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ നല്ല പല പ്രവര്‍ത്തനങ്ങളും നടത്തുമ്പോള്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ബഹുഗുണ ആരോപിച്ചു.

വിജയ് ബഹുണ ഉള്‍പ്പെടെ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഹരീഷ് റാവത്തിനെതിരെ നിലപാടെടുത്ത് ബിജെപിയില്‍ ചേര്‍ന്നത്. കോടതി വിധി ഹരീഷ് റാവത്തിനൊപ്പം നിന്നെങ്കിലും വിമത നേതാക്കള്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് തിരിച്ചടിയായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍