UPDATES

സമ്പന്നര്‍ ചെയ്യുന്ന തെറ്റിന് അനുഭവിക്കുന്നത് പാവങ്ങള്‍: നോട്ട് പിന്‍വലിക്കലില്‍ വിജയ്‌

അഴിമുഖം പ്രതിനിധി

നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതില്‍ പാളിച്ച പറ്റിയെന്ന് നടന്‍ വിജയ്. രാജ്യത്തെ ഇരുപത് ശതമാനം വരുന്ന സമ്പന്നരില്‍ ഒരു ചെറിയ വിഭാഗം ചെയ്ത തെറ്റിന്റെ ദുരിതം 80 ശതമാനം സാധാരണക്കാര്‍ നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും വിജയ് പറഞ്ഞു. അതേ സമയം കള്ളപ്പണം തടയാന്‍ നോട്ട് പിന്‍വലിച്ച ധീരമായ തീരുമാനമാണെന്നാണ് വിജയ് അഭിപ്രായപ്പെട്ടത്.

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നല്ലത് തന്നെ. ധീരമാണ് തീരുമാനം. അനിവാര്യമായതും. തീരുമാനം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തും. എന്നാല്‍ ഈ തീരുമാനം നടപ്പാക്കിയതിലെ പിഴവുകള്‍ സാധാരണക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടായി. പണം കൊടുക്കാന്‍ കഴിയാതെ വന്നവര്‍ക്ക് ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ടു. പലര്‍ക്കും അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നില്ല. ഓരോ ദിവസത്തേയും പണമിടപാടുകള്‍ക്ക് 500, 1000 നോട്ടുകള്‍ ഉപയോഗിക്കുന്നവരേയും തീരുമാനം ബാധിച്ചുവെന്നും വിജയ് പറഞ്ഞു. പണത്തിന്റെ പേരില്‍ പിഞ്ചുകുഞ്ഞിന് ചികിത്സ നിഷേധിക്കപ്പെട്ടതും പ്രായമായവര്‍ ആത്മഹത്യ ചെയ്തതും വേദനയുണ്ടാക്കുന്ന കാര്യങ്ങളാണെന്നും വിജയ്് പറഞ്ഞു. രാജ്യത്തെ ജനസഖ്യയില്‍ 20 ശതമാനം ധനികരാണ്. അതില്‍പെട്ട കുറച്ചുപേരാണ് തെറ്റ് ചെയ്തത്. ബാക്കിയുള്ളവര്‍ എന്ത് തെറ്റാണ് ചെയ്തതെന്നും വിജയ് ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍