UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിടിഐ എഡിറ്റര്‍ ഇന്‍ ചീഫ്; വിജയ് ജോഷി ചുമതലയേറ്റു

എം കെ റസ്ദാന്റെ പിന്‍ഗാമിയാണ്

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പിടിഐ) എഡിറ്റര്‍ ഇന്‍ ചീഫായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിയജ് ജോഷി ചുമതലയേറ്റു. ഇന്ത്യയില്‍ എമ്പാടുമുള്ള 900ല്‍ പരം മാധ്യമ പ്രവര്‍ത്തകരുടെയും പ്രമുഖ ലോക തലസ്ഥാനങ്ങളിലുള്ള ബ്യൂറോകളുടെയും ചുമതല ഇനി അദ്ദേഹത്തിനായിരിക്കും. ഏഷ്യ, പശ്ചിമേഷ്യ വിഷയങ്ങള്‍ കഴിഞ്ഞ മൂന്ന് ദശാബ്ദമായി കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് 54 കാരനായ ജോഷി. കഴിഞ്ഞ സെപ്തംബറില്‍ വിരമിച്ച എം കെ റസ്ദാന് പകരമാണ് ജോഷി പിടിഎയുടെ തലപ്പത്ത് എത്തുന്നത്.

80കളുടെ രണ്ടാം പകുതിയില്‍ പിടിഎയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പിന്നീട് ഇന്ത്യ, സിംഗപ്പൂര്‍, ഈജിപ്ത്, മലേഷ്യ, തായ്‌ലന്റ് എന്നിവിടങ്ങളില്‍ അസോസിയേറ്റ് പ്രസിന്റെ പ്രതിനിധിയായി പ്രവര്‍ത്തിച്ചു. എപിയുടെ തെക്കനേഷ്യന്‍ വിഭാഗത്തിന്റെ ന്യൂസ് ഡയറക്ടറായാണ് അദ്ദേഹം അവിടെ നിന്നും വിരമിച്ചത്. വിജയ് പിടിഐയില്‍ എത്തുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും പരമ്പരാഗത, നവ മാധ്യമങ്ങളില്‍ ഒരു പോലെ വൈദഗധ്യമുള്ള അദ്ദേഹം വലിയ മുതല്‍ കൂട്ടാവുമെന്നും പിടിഐ അദ്ധ്യക്ഷന്‍ റിയാദ് മാത്യു പറഞ്ഞു.

1985ല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഹൈദരാബാദ് പതിപ്പില്‍ സബ് എഡിറ്ററായാണ് അദ്ദേഹം തന്റെ ഔദ്ധ്യോഗിക ജീവിതം ആരംഭിച്ചത്. 1986 മുതല്‍ രണ്ടു വര്‍ഷം പിടിഐയില്‍ കോപ്പി എഡിറ്ററും റിപ്പോര്‍ട്ടറുമായി പ്രവര്‍ത്തിച്ചു. ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത് തന്നെ ആഹ്ലാദഭരിതനാക്കുന്നതായി ജോഷി പറഞ്ഞു. രാഷ്ട്രീയ, സാമ്പത്തിക, ശാസ്ത്ര, ജീവിതരീതി, മാധ്യമ രംഗങ്ങളിലൊക്കെ രാജ്യം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം ഒരു കാലഘട്ടത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്ത ഏജന്‍സിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍