UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയ് മല്ല്യയ്ക്ക് പുതിയ നോട്ടീസ്, ഏപ്രില്‍ രണ്ടിന് ഹാജരാകാന്‍ നിര്‍ദ്ദേശം

അഴിമുഖം പ്രതിനിധി

ഏപ്രില്‍ രണ്ട് മുംബയില്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്ല്യയ്ക്ക്‌ പുതിയ നോട്ടീസ് അയച്ചു. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മല്ല്യയോട് ഇന്ന് ഹാജരാകാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ നോട്ടീസിന് മറുപടിയായി ഹാജരാകുന്നതിന് ഏപ്രില്‍ വരെ സമയം മല്ല്യ സമയം ചോദിച്ചിരുന്നു.

മല്ല്യയോട് നേരിട്ട് ഹാജരാകാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. 9,000 കോടി രൂപയോളമാണ് ബാങ്കുകള്‍ക്ക് മല്ല്യ തിരിച്ചു നല്‍കാനുള്ളത്.

മല്ല്യയുടെ ആസ്തികള്‍ ലേലം ചെയ്ത് പണം തിരിച്ചു പിടിക്കുന്നതിന് ബാങ്കുകള്‍ നടത്തുന്നതിന്റെ ശ്രമമായി മുംബയിലെ കിങ്ഫിഷര്‍ ഹൗസ് ലേലത്തിനു ഇന്നലെ വച്ചിരുന്നുവെങ്കിലും ആരും വാങ്ങിയിരുന്നില്ല. 150 കോടി അടിസ്ഥാന വിലയുള്ള ഈ കെട്ടിടത്തിന്റെ വില കൂടുതലാണ് എന്നതും നിയമക്കുരുക്കുകളുമാണ് തടസ്സമായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍