UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുണൈറ്റഡ് സ്പിരിറ്റ്‌സില്‍ നിന്ന് രാജിവച്ചു, 515 കോടി രൂപ മല്ല്യയ്ക്ക്‌ കമ്പനി നല്‍കും

അഴിമുഖം പ്രതിനിധി

മദ്യരാജാവ് വിജയ് മല്ല്യ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നു. മല്ല്യയുടെ രാജിക്കത്തിന് പകരം കമ്പനിയുടെ ഭൂരിപക്ഷം ഓഹരികളും കൈവശം വയ്ക്കുന്ന ഡിയാജിയോ മല്ല്യയ്ക്ക് 515 കോടി രൂപയും അദ്ദേഹം നടത്തിയെന്ന് ആരോപണമുള്ള സാമ്പത്തിക ക്രമക്കേടുകള്‍ മൂലമുള്ള ബാധ്യതകളും ഒഴിവാക്കി നല്‍കും. മല്ല്യയുടെ കുടുംബമാണ് യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ സ്ഥാപകര്‍.

നഷ്ടം മൂലം പ്രവര്‍ത്തനം അവസാനിപ്പിച്ച കിഷ്ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് മല്ല്യയെ ബാങ്കുകള്‍ ബോധപൂര്‍വ്വം തിരിച്ചയ്ക്കാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

യുണൈറ്റഡ് സ്പിരിറ്റില്‍ നിന്നും സ്ഥാനം ഒഴിയുന്ന അദ്ദേഹം ഇംഗ്ലണ്ടില്‍ മക്കളുമൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാനാണ് പദ്ധതിയിടുന്നതെന്ന് വെളിപ്പെടുത്തി.

യു എസ് എല്‍ ഗ്രൂപ്പില്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ആര്‍സിബിയുടെ ചുമതലയുള്ള വിഭാഗത്തിന്റെ ഡയറക്ടറായി മല്ല്യയുടെ മകന്‍ സിദ്ധാര്‍ത്ഥിനെ നിലനിര്‍ത്താനും ഡിയാജിയോ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇത് രണ്ട് വര്‍ഷത്തേക്ക് മാത്രമാണ്.

കമ്പനിയുടെ ചെയര്‍മാന്‍, നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഒഴിയുന്ന മല്ല്യ യു എസ് എല്ലിന്റെ ഫൗണ്ടര്‍ എമിറൈറ്റസും ആര്‍സിബിയുടെ മുഖ്യമാര്‍ഗ്ഗദര്‍ശിയുമാകും.

ഡിയാജിയോയും യു എസ് എല്ലുമായുള്ള ബന്ധത്തിലെ അനിശ്ചിതത്വങ്ങളും ആരോപണങ്ങളും അവസാനിപ്പിച്ച് മുന്നോട്ടു പോകാനുള്ള സമയം എത്തിയെന്ന് മല്ല്യ രാജിക്കാര്യം പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു.

ഡിയാജിയോയും മല്ല്യയും തമ്മിലെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത് സാമ്പത്തിക ക്രമക്കേടുകളുടെ കണ്ടെത്തലുകളാണ്. മല്ല്യയ്ക്ക് വ്യക്തിപരമായ ബാധ്യതകളൊന്നും കമ്പനിയുമായി ഇനിയില്ലെന്ന് ഡിയാജിയോയും അറിയിച്ചു. ഇംഗ്ലണ്ടിലെ കമ്പനിയാണ് ഡിയാജിയോ. യു എസ് എല്ലില്‍ ഡിയാജിയോയ്ക്ക് നിയന്ത്രണം ലഭിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തില്‍ നടന്ന ക്രമക്കേടുകളാണ് ആഭ്യന്തര അന്വേഷണത്തില്‍ പുറത്തു വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍