UPDATES

വിജയ് മല്യയുടെ 6,630 കോടിയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി

അഴിമുഖം പ്രതിനിധി

വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. മല്യയുടെ 6,630 കോടിയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. മല്യയുടെ മഹാരാഷ്ട്രയിലെ 200 കോടി വിലമതിക്കുന്ന ഫാം ഹൗസ്, ബംഗളുരുവിലെ 800 കോടി വരുന്ന കെട്ടിടങ്ങള്‍, 3000 കോടിയുടെ യുബിഎല്‍, യുഎസ്എല്‍ ഷെയറുകള്‍ എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നത്.

ഇതോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത മല്യയുടെ സ്വത്തുവകകള്‍ 8,041 കോടിയോളമായി. മുമ്പ് മല്യയുടെ 1,411 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തിരുന്നു. മല്യ തന്റെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിായി വായ്പ എടുത്തത് 9000 കോടി രൂപയാണ്. എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ക്ക കടം തിരിച്ചു കൊടുക്കാതെയാണ് മല്യ രാജ്യം വിട്ടത്. തുടര്‍ന്ന് മുംബൈ കോടതി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍