UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മല്ല്യയുടെ കിങ്ഫിഷര്‍ ഹൗസ് വാങ്ങാന്‍ ആളില്ല

അഴിമുഖം പ്രതിനിധി

വിജയ് മല്ല്യയുടെ മുംബയിലെ കിങ്ഫിഷര്‍ ഹൗസ് വാങ്ങാനാളില്ല. ഇന്ന് ഓണ്‍ലൈന്‍ ലേലത്തില്‍ എസ് ബി ഐ വച്ച കെട്ടിട്ടത്തിന് 150 കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ അന്ധേരിയിലെ ഈ കെട്ടിടത്തിന് ബാങ്ക് നിശ്ചയിച്ച കുറഞ്ഞ വില കൂടിപ്പോയിയെന്നാണ് വാദം.

കിങ്ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി മല്ല്യ വായ്പയായി എടുത്ത തുക തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് എസ് ബി ഐ കെട്ടിടം ലേലത്തിന് വച്ചത്. 17 ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയാണ് മല്ല്യ വായ്പയായി എടുത്തിട്ടുള്ളത്.

വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട മല്ല്യ ഇപ്പോള്‍ ഇംഗ്ലണ്ടിലാണ്. മല്ല്യയെ ചോദ്യം ചെയ്യുന്നതിനായി നാളെ വിളിപ്പിച്ചിട്ടുണ്ട്. ബാങ്കുകളിലൊന്ന് നല്‍കിയ പരാതിയിന്‍മേല്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് മല്ല്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. അഭിഭാഷകനെ അയച്ചാല്‍ പോരെന്നും മല്ല്യ തന്നെ ഹാജരാകണം എന്ന നിലപാടിലാണ് ഡയറക്ടറേറ്റ്.

മല്ല്യ രാജ്യം വിടുന്നത് തടയ്യണം എന്നാവശ്യപ്പെട്ട് ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും അതിനുമുമ്പ് മാര്‍ച്ച് രണ്ടിന് തന്നെ അദ്ദേഹം രാജ്യം വിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍