UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയ് രൂപാനി ഗുജറാത്ത് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് രൂപാനി അധികാരമേല്‍ക്കും. നിലവില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ രൂപാനി ആനന്ദിബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായാണ് മുഖ്യമന്ത്രി കസേരയില്‍ എത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്ന മറ്റൊരു പേരുകരനായ നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാകും.

ആനന്ദിബെന്നിന്റെ കാലത്തു തന്നെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ ഭരണരംഗങ്ങളിലും ഇടപെട്ടിരുന്ന വിജയ് രൂപാനി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വിശ്വസ്തനാണ്. അതുകൊണ്ട് തന്നെയാണ് പട്ടേല്‍ സമുദായത്തില്‍ നിന്നുള്ള നിതിന്‍ പട്ടേലിനെ വെട്ടി വിജയ് മുഖ്യമന്ത്രിയാകുന്നതും. രൂപാനിയെ ഭരണത്തലവനാക്കാന്‍ ആര്‍എസ്എസ്സിന്റെ പിന്തുണയും ഷായ്ക്കുണ്ടായിരുന്നു. ആനന്ദിബെന്‍ പട്ടേല്‍ ഷാ വിരുദ്ധ ചേരിയിലുള്ള ആളായിരുന്നു. പക്ഷേ അവര്‍ മോദിയുടെ വിശ്വസ്തയായിരുന്നു.

ഗുജറാത്തിനെ പിടിച്ചുലച്ച പട്ടേല്‍- ദളിത് പ്രക്ഷോഭങ്ങളുടെ കൊടുങ്കാറ്റാണ് ആനന്ദിബെന്നിന്റെ സ്ഥാനചലനത്തിന് കാരണമായതെന്നു സൂചനയുണ്ടെങ്കിലും പ്രായാധിക്യം ചൂണ്ടിക്കാടി അവര്‍ സ്വയം ഒഴിഞ്ഞതാണെന്നാണ് പാര്‍ട്ടി പറയുന്നത്. 75 വയസ് കഴിഞ്ഞവര്‍ ഭരണരംഗത്തു നിന്നും മാറിനില്‍ക്കണമെന്നതാണ് മോദിയുടെ പോളിസി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍