UPDATES

കായികം

2016-ലെ മികച്ച ബോക്‌സിങ് താരത്തിനുള്ള പുരസ്‌കാരം വികാസ് കൃഷ്ണയ്ക്ക്

Avatar

അഴിമുഖം പ്രതിനിധി

2016-ലെ മികച്ച ബോക്‌സിങ് താരത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം ഇന്ത്യന്‍ താരം വികാസ് കൃഷ്ണയ്ക്ക്. ഈ വര്‍ഷത്തെ വികാസ് കൃഷ്ണയുടെ പ്രകടനം വിലയിരുത്തിയാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്റെ(എഐബിഎ) പ്രസിഡന്റ് വൂ ചിങ് വ്യക്തമാക്കി. ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് വികാസ് കൃഷ്ണ. മുമ്പ് ബോക്‌സിങ് രംഗത്തെ സമഗ്ര സംഭാവനക്കുള്ള എഐബിഎയുടെ പുരസ്‌കാരം വനിതാ താരം മേരികോമിന് ലഭിച്ചിട്ടുണ്ട്.

അസോസിയേഷന്റെ 70-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ വെച്ച് ഡിസംബര്‍ 20-നായിരിക്കും വികാസിന് പുരസ്‌കാരം സമ്മാനിക്കുക. ഈ പുരസ്‌കാരം മഹത്തരമാണെന്നും നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും ഇപ്പോള്‍ പരിശീലനത്തിന്റെ ഭാഗമായി അമേരിക്കയിലെ ന്യൂ ജെഴ്‌സിയിലുള്ള വികാസ് പ്രതികരിച്ചു.

ലൈറ്റ്‌-വെയ്റ്റ് വിഭാഗത്തില്‍ മത്സരിക്കുന്ന 24-കാരനായ വികാസ് ഹരിയാനയിലെ ഭിവാനി സ്വദേശിയാണ്. ലണ്ടന്‍, റിയോ ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള വികാസ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെങ്കലവും നേടിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍