UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

പോലീസ് എത്തിയാണ് ഇയാളെ നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. ഒഡീഷയിലെ മയുര്‍ഭാനി ജില്ലയിലെ ബഡാ സാഹി പ്രദേശത്ത് ഇന്നലെയാണ് സംഭവം.

ഇവിടുത്തെ മരകാന്ദി പ്രൈമറി സ്‌കൂളിലെ അധ്യാപകനായ ദുര്‍ഗ ചരണ്‍ ഗിരിയാണ് ആക്രമണത്തിനിരയായത്. ഇയാള്‍ മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞതോടെ സ്‌കൂള്‍ പരിസരത്ത് നാട്ടുകാര്‍ തടിച്ചുകൂടുകയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും ചെയ്തു.

സംഭവത്തില്‍ കുപിതരായ നാട്ടുകാര്‍ അധ്യാപകനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പോലീസ് എത്തിയാണ് ഇയാളെ നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍