പ്രിയങ്ക ഗാന്ധി അത്ര സുന്ദരിയൊന്നും അല്ലെന്നും അവരെക്കാര്‍ സുന്ദരിമാര്‍ ബിജെപിയിലുണ്ടെന്നുമായിരുന്നു കത്യാറുടെ പരാമര്‍ശം. ചില നടിമാര്‍ തന്നെ തങ്ങള്‍ക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും ആള്‍ക്കൂട്ടം അവരുടെ യോഗങ്ങള്‍ക്കായിരിക്കുമെന്നും കത്യാര്‍ പറഞ്ഞു.
യുപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖമായി മാറിക്കൊണ്ടിരിക്കുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ ലൈംഗിക ചുവ കലര്‍ന്ന പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി എംപി വിനയ് കത്യാര്‍ പുലിവാല് പിടിച്ചു. പ്രിയങ്ക ഗാന്ധി അത്ര സുന്ദരിയൊന്നും അല്ലെന്നും അവരെക്കാര്‍ സുന്ദരിമാര്‍ ബിജെപിയിലുണ്ടെന്നുമായിരുന്നു കത്യാറുടെ പരാമര്‍ശം. ചില നടിമാര്‍ തന്നെ തങ്ങള്‍ക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും ആള്‍ക്കൂട്ടം അവരുടെ യോഗങ്ങള്‍ക്കായിരിക്കുമെന്നും കത്യാര്‍ പറഞ്ഞു.
ജനസംഖ്യയില്‍ പകുതിയിലേറെ വരുന്ന ഇന്ത്യന്‍ വനിതകള്‍ക്ക് നേരെയുള്ള ബിജെപിയുടെ മനോഭാവമാണ് കത്യാറുടെ വാക്കുകളിലൂടെ പുറത്തുവരുന്നതെന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് പ്രതികരിച്ചു. ഇന്ത്യയിലെ വനിതകള്‍ക്ക് നേരെ നടന്ന മോശം പരാമര്‍ശങ്ങളുടെ പേരില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല ആവശ്യപ്പെട്ടു. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ബിജെപി യുപി അദ്ധ്യക്ഷന്‍ കേശവ പ്രസാദ് മൗര്യ നടത്തിയ പരാമര്‍ശം കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു. ബിജെപി അധികാരത്തില്‍ വരികയാണെങ്കില്‍ അയോധ്യയില്‍ അതിഗംഭീര രാമക്ഷേത്രം പണിയുമെന്നായിരുന്നു മൗര്യയുടെ വാഗ്ദാനം.
യുപി തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടെ വിവാദത്തിലായ മറ്റൊരു നേതാവ് ജെഡി (യു) വിലെ ശരദ് യാദവാണ്. പെണ്‍കുട്ടികളുടെ മാനത്തെക്കാള്‍ വലുതാണ് വോട്ടിന്റെ മാനം എന്നായിരുന്നു ശരദ് യാദവിന്റെ പരാമര്‍ശനം. പെണ്‍കുട്ടിയുടെ മാനം നഷ്ടപ്പെട്ടാല്‍ അത് ഒരു ഗ്രാമത്തെയോ സമൂഹത്തെയോ മാത്രമേ ബാധിക്കുവെന്നും വോട്ടിന്റെ മാനം നഷ്ടപ്പെട്ടാല്‍ രാജ്യത്തെ തന്നെ അത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ശരദ് യാദവിനോട് ദേശീയ വനിത കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.