UPDATES

സിനിമ

നിലപാടുകളുള്ള ഒരു കലാകാരനായിരുന്നു മാള അരവിന്ദന്‍-സംവിധായകന്‍ വിനയന്‍

Avatar

അന്തരിച്ച പ്രശസ്ത നടന്‍ മാള അരവിന്ദനെ സംവിധായകന്‍ വിനയന്‍ അനുസ്മരിക്കുന്നു.

നിലപാടുകളുള്ള ഒരു കലാകാരനായിരുന്നു മാള അരവിന്ദന്‍. സിനിമയുടെ യാതൊരു ജാഡയുമില്ലാത്ത ലാളിത്യമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. സിനിമയെ വളരെയധികം ഇഷ്ടപ്പെടുകയും അതെ സമയം വളരെ ലളിതമായി ജീവിക്കുകയും ചെയ്തിരുന്നു മാള അരവിന്ദന്‍. ഒരുപക്ഷേ വളരെ തീക്ഷണമായ ജീവിതസാഹചര്യങ്ങളില്‍ നിന്നും വന്നതുകൊണ്ടാവാം. സാധാരണ കയ്‌പ്പേറിയ ജീവിത സാഹചര്യങ്ങളില്‍ നിന്നുവന്നവര്‍ ഒരു ഘട്ടത്തില്‍ അതു മറന്നുവോവുക പതിവാണ്. എന്നാല്‍ മാള അങ്ങനെയായിരുന്നില്ല.

പപ്പു-മാള-ജഗതി എന്നിവവര്‍ ഒരുകാലത്ത് മലയാളസിനിമയിലെ തരംഗമായിരുന്നു. ഇന്നത്തെ സൂപ്പര്‍സ്റ്റാറിസം വരുന്നതിനു മുമ്പ് ഒരുപക്ഷേ സൂപ്പര്‍ സ്റ്റാറോളം തന്നെ ആരാധിക്കപ്പെട്ടിരുന്ന വ്യക്തിത്വങ്ങളായിരുന്നു ഇവര്‍.

സാധാരണ സിനിമാക്കാരില്‍ നിന്നും വ്യത്യസ്തമായി, ഒരു വ്യക്തിത്വവും നിലപാടും ഉള്ള കലാകാരനായിരുന്നു മാള അരവിന്ദന്‍. എന്റെ സിനിമയില്‍ അഭിനയിക്കുന്നതിന് വിലക്ക് വന്നപ്പോള്‍, അതു വകവയ്ക്കാതെ അഭിനയിക്കാന്‍ തയ്യാറായി അദ്ദേഹം. നാടകരംഗത്ത് നിന്നുവന്നതിന്റെ ഗുണമായിരിക്കാം അത്. നാടകരംഗത്ത് നിന്നുവന്ന പല കലാകാരന്മാരെയും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്; കുതിരവട്ടം പപ്പുവിനെ പോലെ, തിലകനെ പോലെ, മാള അരവിന്ദനെ പോലെ… ഇവരൊക്കെ അവരുടെതായ ഒരു കയ്യൊപ്പ് തങ്ങളുടെ മേഖലയില്‍ പതിപ്പിച്ചവരായിരുന്നു.

മാള അരവിന്ദനെപോലെ ഒരു കലാകാരന്റെ വിയോഗത്തോടെ, നമ്മുടെ സിനിമയ്ക്കും കലാകേരളത്തിനും സത്യസന്ധമായി കാര്യങ്ങള്‍ പറയാനും പ്രതികരിക്കാനും കഴിയുന്ന ഒരാളെയാണ് നഷ്ടമായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍