UPDATES

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ബജറ്റ് വിറ്റു തിന്നവരോടുള്ള പ്രതികരണമാകട്ടെ; സംവിധായകന്‍ വിനയന്‍

അഴിമുഖം പ്രതിനിധി

യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വിനയന്റെ പോസ്റ്റ് വന്നിരിക്കുന്നത്. സകലവൃത്തികേടുകളും കാണിച്ച് ജനങ്ങളുടെ നികുതിക്കാശുകൊണ്ട് സുഖലോലുപരായി കഴയുന്ന യുഡിഎഫ് ഗവണ്‍മെന്റിനെതിരെയുള്ള പ്രതികരണമാകണം ഈ ഉപതെരഞ്ഞെടുപ്പെന്നാണ് വിനയന്റെ ആഹ്വാനം. കെ എം മാണിക്കെതിരെ രൂക്ഷമായ പരോക്ഷ വിമര്‍ശനവും ഈ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിനയന്‍ നടത്തുന്നുണ്ട്. ഈ അഴിമതി വീരന്മാരോട് പ്രതികരിക്കാത്തവര്‍ രാജ്യദ്രോഹികളായി പോകുമെന്ന ഓര്‍മ്മപ്പെടുത്തലും നടത്തുന്നു വിനയന്‍.

വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

കേരള ജനതയുടെ മുഴുവന്‍ ആത്മാഭിമാനത്തിന്റെയും പ്രതികരണശേഷിയുടെയും ചൂണ്ടുപലകയായി മാറേണ്ട അസാധാരണവും സുപ്രധാനവുമായ ഒരു സാഹചര്യമാണ് അരുവിക്കരയിലെ ജനങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നത്. ജനങ്ങളെ സേവിക്കാനെന്നു പറഞ്ഞ് കൈകൂപ്പി താണുവണങ്ങി വോട്ടു മേടിച്ച് ജയിച്ച് അധികാരക്കസേരയില്‍ കയറിയശേഷം മൂന്നു നേരത്തെ ആഹാരത്തിനു വകയില്ലാത്ത പട്ടിണിപ്പാവങ്ങളുടെ പോലും നികുതിക്കാശുകൊണ്ട് സുഖലോലുപമായ ഊണും, ഉടുപ്പും, നടപ്പും, കിടപ്പും എന്നു വേണ്ട കാണിക്കുന്ന എല്ലാ വൃത്തികേടും സര്‍ക്കാര്‍ ചിലവില്‍ എഴുതിത്തള്ളിയിട്ടും വീണ്ടും പിറന്ന നാടിന്റെ ബഡ്ജറ്റ് പോലും വിറ്റ് കാശുണ്ടാക്കുകയും മോഷണത്തെപ്പറ്റി ചോദിക്കുമ്പോള്‍ കഴിഞ്ഞ അമ്പതു വര്‍ഷമായി ഞാന്‍ പിടിക്കപ്പെട്ടിട്ടില്ലല്ലൊ എന്നു വീമ്പിളക്കുകയും ചെയ്യുന്ന അഴിമതിവീരന്മാരോട് പ്രതികരിച്ചില്ലെങ്കില്‍ നമ്മളും രാജ്യദ്രോഹികളുടെ കൂട്ടത്തില്‍ പെട്ടുപോകുമെന്ന് എനിക്ക് തോന്നുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍