UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിന്‍സന്റ് എംഎല്‍എ ഒരു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷ തള്ളി

വിന്‍സന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

അയല്‍ക്കാരിയായ സ്ത്രീയെ ശാരീരികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സെന്റിനെ ഒരു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാളെ വൈകീട്ട് നാല് മണിവരെയാണ് കോടതി കസ്റ്റഡി അനുവദിച്ചത്. നെയ്യാറ്റിന്‍കര മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. വിന്‍സന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

കേസ് തിങ്കളാഴ്ച പരിഗണിച്ചപ്പോള്‍ എംഎല്‍എയ്‌ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പൊലീസ് ലഭ്യമാക്കിയിട്ടില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്തുകൊണ്ട് രേഖകള്‍ ഹാജരാക്കിയില്ലെന്നു ചോദിച്ച കോടതി അതു നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേയ്ക്ക് മാറ്റിയത്. വിന്‍സന്റിന് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. വീട്ടമ്മയുടെ കടയിലും വീട്ടിലും പോയി എംഎല്‍എ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന് പറയുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളേയും മറ്റും സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍