UPDATES

വിനീത് ശ്രീനിവാസന്‍റെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് സെറ്റ് അടിച്ചു തകര്‍ത്തു

അഴിമുഖം പ്രതിനിധി 

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് സെറ്റ് അടിച്ച് തകര്‍ത്ത നിലയില്‍. “എബി” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ മരിയാപുരത്തുള്ള സെറ്റാണ് അടിച്ചു തകര്‍ത്തത്. കട്ടപ്ലാക്കര്‍ ടോമി എന്ന ആളുടെ ഫെറോസ് ലാബ് യൂണിറ്റ് ബില്‍ഡിങ്ങിലെ സെറ്റാണ് നശിപ്പിച്ചത്. കെട്ടിട ഉടമയുമായി ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ മൂന്നുമാസത്തെ കരാര്‍ ആണ് ഉണ്ടാക്കിയിരുന്നത്.

സെറ്റില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നും സെറ്റിന്‍റെ മേല്‍ക്കൂര പൂര്‍ണ്ണമായി നശിപ്പിച്ചു എന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

സുവിന്‍ കെ വര്‍ക്കി നിര്‍മ്മിച്ച്‌ സന്തോഷ്‌ എച്ചിക്കാനത്തിന്‍റെ തിരക്കഥയില്‍ ശ്രീകാന്ത് മുരളിയാണ് എബി സംവിധാനം ചെയ്യുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍